*മണിയാര്‍ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുന്നു*
തിരുവനന്തപുരം : പത്തനംതിട്ടയിലെ 12 മെഗാവാട്ട് ശേഷിയുള്ള മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനം. നിലവില്‍ പദ്ധതി നടത്തിപ്പിന് ചുമതലയുള്ള കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡില്‍ നിന്ന് നിയന്ത്രണം ഏറ്റെടുക്കാന്‍ ഊര്‍ജ വകുപ്പ് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. മന്ത്രിസഭാ തീരുമാനത്തിന്റെയും ഊര്‍ജ വകുപ്പിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍, നിര്‍മാണം, ഉടമസ്ഥാവകാശം, പ്രവര്‍ത്തനം, കൈമാറ്റം എന്നിവ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പദ്ധതി ഔദ്യോഗികമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലേക്ക് മാറും. ശബരിഗിരി പദ്ധതിയുടെ ടെയില്‍ റെയ്‌സ് വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വേനല്‍ക്കാലത്തും വൈദ്യുതി ഉല്‍പ്പാദനം സാധ്യമാകുന്ന പദ്ധതിയാണ് മണിയാര്‍. സംസ്ഥാന വൈദ്യുതി ഉല്‍പ്പാദന രംഗത്തെ പ്രധാന ഘടകമായ ഈ പദ്ധതി സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നതിലൂടെ പ്രവര്‍ത്തന കാര്യക്ഷമതയും വൈദ്യുതി വിതരണവും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വൈദ്യുതിക്ഷാമം രൂക്ഷമായിരുന്ന 1987ലാണ് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്വകാര്യ മേഖലക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 മെഗാവാട്ട് ശേഷിയുള്ള മണിയാര്‍ പദ്ധതി കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് സ്ഥാപിച്ചത്. പദ്ധതി 30 വര്‍ഷം പ്രവര്‍ത്തിപ്പിച്ച ശേഷം എല്ലാ ആസ്തികളോടും കൂടി വൈദ്യുതി ബോര്‍ഡിന് കൈമാറണമെന്ന വ്യവസ്ഥയിലായിരുന്നു കരാര്‍. കരാര്‍ കാലാവധി 2024 ഡിസംബറില്‍ അവസാനിച്ചു. തുടര്‍ന്ന് 25 വര്‍ഷം കൂടി കാലാവധി നീട്ടണമെന്ന കമ്പനിയുടെ അപേക്ഷ ബോര്‍ഡ് തള്ളുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments