കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.
പാലക്കുന്ന് : 17 സംവത്സരങ്ങൾക്ക് ശേഷം നടക്കുന്ന കരിപ്പോ ടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ആചാര സ്ഥാനികരുടെ സാന്നിധ്യത്തിൽ കരിപ്പോടി മുച്ചിലോട്ട് വല്യച്ഛൻ അരവിന്ദൻ വല്യച്ചൻ നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. രാജേന്ദ്രൻ ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണൻ നായർ ലോഗോ പ്രകാശനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ അമ്പു ഞെക്ളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് ലോഗോ രൂപകല്പന ചെയ്ത ദിലീപ് മെട്ടമ്മ ലിനെ അനുമോദിക്കുകയും ചെയ്തു. അരവിന്ദൻ വല്യച്ഛൻ, മുരളി കോമരം, കെ. വി. രഘുനാഥൻ മാസ്റ്റർ, വി. വി. കൃഷ്ണൻ മാസ്റ്റർ, തമ്പാൻ ചേടിക്കു ന്ന്, ഭാസ്കരൻ കിഴക്കേ വളപ്പ്, കെ. ശാന്തകുമാരി മുങ്ങത്ത് കുമാരൻ നായർ, അമ്മിണി ടീച്ചർ, എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജിതിൻ ചന്ദ്രൻ സ്വാഗതവും ചെയർമാൻ ശശീന്ദ്രൻ കണിയമ്പാടി നന്ദിയും പറഞ്ഞു. 2027 ജനുവരി 22 മുതൽ 27 വരെയാണ് പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments