Breaking News

*കാസര്‍കോട് ജില്ലയില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ്*

കാസര്‍കോട് : ജോലി സമയത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അധ്യാപകർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കാസർകോട് ജില്ലയില്‍ കർശന വിലക്ക് ഏർപ്പെടുത്തി.

ഇത് സംബന്ധിച്ച്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകർക്ക് ഔദ്യോഗിക നിർദ്ദേശം നല്‍കി.

ക്ലാസ് മുറികളില്‍ അധ്യാപകർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഔദ്യോഗിക ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഫോണ്‍ ഉപയോഗിക്കാമെന്നും, അല്ലാത്തപക്ഷം ക്ലാസ് മുറികളിലേക്ക് ഫോണ്‍ കൊണ്ടുപോകാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജോലി സമയത്ത് അധ്യാപകർ മൊബൈല്‍ ഫോണുകളിലോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വ്യാപൃതരാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസറുടെ സ്കൂള്‍ സന്ദർശന വേളയില്‍ ഇത്തരം പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments