Breaking News

*പിഎം ശ്രീ പദ്ധതിതുടരാൻ കേരളം*

പിഎം ശ്രീ പദ്ധതിയില്‍ മുൻ സർക്കാർ ഒപ്പിട്ടിരുന്നെന്നും അതുകൊണ്ട് തന്നെ സംസ്ഥാനം പങ്കാളിയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. കരാർ വ്യവസ്ഥയില്‍ ഇളവ് തേടുമെന്നും തുടർനടപടികള്‍ പഠിയ്ക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. പിഎംശ്രീ പദ്ധതി പഠിക്കുന്നതിനാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം.ജോണ്‍, പി.സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. പിഎം ശ്രീ കരിക്കുലം, സ്കൂളുകള്‍ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എം ശ്രീയില്‍ തുടരാൻ സർക്കാർ നിർബന്ധിതരായി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടി. ഇടത് സർക്കാർ പദ്ധതിയില്‍ ഒപ്പിട്ടിരുന്നു. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതല്‍ നടപ്പിലാക്കും. പിഎം ശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച്‌ നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി വേണ്ടെന്നു വെയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ല. പകരം, പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങി. അതു കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിക്കുലം നിശ്ചയിക്കുന്ന സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നതാണ് യുഡിഎഫ് സര്‍ക്കാരിൻ്റെ നിലപാടെന്നും വി.ഡി സതീശൻ പറഞ്ഞു. ഇടതു സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടു പണം വാങ്ങിയത്. ധനകാര്യ വകുപ്പിൻ്റെ വരെ ക്ലിയറന്‍സ് വാങ്ങിയാണ് കരാറില്‍ ഒപ്പുവച്ചത്. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പാക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തേടുന്നത്. എന്‍ഇപി നേരത്തേ തന്നെ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടില്‍നിര്‍ത്തി ഇടതു സര്‍ക്കാര്‍ ഒപ്പിട്ടതിനെയാണ് എതിര്‍ത്തത്. കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള ആയിരം കോടിയിലേറെ രൂപ ഔദാര്യമല്ല. അത് അവകാശമാണ്. വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കാതെ പദ്ധതി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഏതു സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments