Breaking News

വിമൻസ് എംപവറിംഗ് ഫോറത്തിന്റെ (Womens' Empowering Forum - WEF) ഭരണസമിതി അംഗങ്ങളുടെ പ്രതിനിധി സംഘം തിരുവനന്തപുരം കാന്റോൺമെന്റ് ഹൗസിലുള്ള ഔദ്യോഗിക വസതിയിൽ വെച്ച് ബഹു. മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനെ സന്ദർശിച്ച് അങ്കണവാടി ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ സമർപ്പിച്ചു.

തിരുവനന്തപുരം : കേരള സംസ്ഥാനത്തെ 60,000-(08 പരം വരുന്ന അങ്കണവാടി സഹായികളെയും പ്രതിനിധീകരിക്കുന്ന അധ്യാപകരെയും സംഘടനയായ വിമൻസ് എംപവറിംഗ് ഫോറത്തിന്റെ (Womens' Empowering Forum - WEF) ഭരണസമിതി അംഗങ്ങളുടെ പ്രതിനിധി സംഘം തിരുവനന്തപുരം കാന്റോൺമെന്റ് ഹൗസിലുള്ള ഔദ്യോഗിക വസതിയിൽ വെച്ച് ബഹു. മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനെ സന്ദർശിച്ച് അങ്കണവാടി ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ സമർപ്പിച്ചു. അങ്കണവാടി പ്രവർത്തകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഈ വിഷയങ്ങൾ വിശദമായി പഠിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തിയ ഉടനെത്തന്നെ അങ്കണവാടി പ്രവർത്തകരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയത്തിൽ 1,000 രൂപയുടെ വർധനവ് അനുവദിച്ചത് അതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്കണവാടി പ്രവർത്തകർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവ ഘട്ടംഘട്ടമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, ഒരു വർഷത്തിനുള്ളിൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണറേറിയം മൂന്ന് ഗഡുക്കളായി ലഭിക്കുന്നതുമൂലം പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ. ലഭ്യമാക്കുന്നതിനും ഓണറേറിയം നിലവിലുള്ള പ്രതിനിധി സംഘം സമയബന്ധിതമായി ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

അങ്കണവാടി പ്രവർത്തകരുടെയും ഹെൽപ്പർമാരുടെയും സേവന-വേതന ചട്ടങ്ങൾ ആവിഷ്കരിക്കുക, പെൻഷൻ, EPF, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുക, ഓണറേറിയം സമയബന്ധിതമായും ഒറ്റത്തവണയായും വിതരണം ചെയ്യുക, സീനിയോറിറ്റി ഇൻക്രിമെന്റും യാത്രാബത്തയും പുനഃസ്ഥാപിക്കുക. ക്ഷേമനിധി കൂടിശികകളിലെ സംവിധാനങ്ങൾ ഫലപ്രദമായി അടിസ്ഥാന 12% പലിശ പുനഃപരിശോധിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ ശക്തിപ്പെടുത്തുക, പോഷൺ ട്രാക്കർ ഉൾപ്പെടെയുള്ള ഡിജിറ്റൽ നടപ്പിലാക്കുന്നതിനാവശ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുക, അങ്കണവാടി പ്രവർത്തകരുടെ തൊഴിൽ സുരക്ഷ, സാമ്പത്തിക സംരക്ഷണം, സാമൂഹ്യ സുരക്ഷ, ക്ഷേമം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്ര സർക്കാർ നയവും നടപടികളും സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ, വനിതാ-ശിശു വികസന ഡയറക്‌ടറെയും അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും നേരിൽ കണ്ട് വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, സാമൂഹ്യ സുരക്ഷയും വിരമിക്കൽ സംരക്ഷണവും ഉറപ്പാക്കുന്നതിനും അങ്കണവാടി പ്രവർത്തകർക്കായി ഏകീകൃത ദേശീയ സേവന-ക്ഷേമ നയരൂപീകരണം നടത്തുന്നതിനുമായി സർക്കാരിന്റെ വനിതാ-ശിശു വികസന മന്ത്രാലയത്തിനും പ്രത്യേക നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 2/3 WEF പ്രസിഡന്റ് സാവിത്രി സി കെ, സെക്രട്ടറി ജുബൈദത്ത് ബീവി, ട്രെഷറർ മുംതാസ് ബീഗം, വൈസ് പ്രസിഡന്റ് ഷെറീന എം. . ജോയിന്റ് സെക്രട്ടറി ശ്രീദേവി ട, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുബദ, ആമിന ബീവി, സബീറ, പ്രിയ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments