Breaking News

*പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ല;യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം*

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്.പൗരത്വത്തിന്റെ കൃത്യമായ തെളിവ് എന്താണെന്നതിനെക്കുറിച്ച് ‘എക്‌സ്’ (x)ല്‍ പങ്കുവെച്ച ഈ പ്രസ്താവന വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തമായ പരിഹാരം കാണാത്ത ഒരു തര്‍ക്കവിഷയമാണിത്.


അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്പോര്‍ട്ട് എന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. അതായത്, ഒരു പാസ്പോര്‍ട്ട് കൈവശം വെയ്ക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് പൗരത്വം ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല.പൗരന്മാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കില്ല എന്നിരിക്കെയാണ് ഈ പുതിയ പ്രസ്താവന.

ഒരു പാസ്പോര്‍ട്ട് ലഭിക്കുക എന്നതിനര്‍ത്ഥം അത് നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിലാണെന്നല്ല. പാസ്പോര്‍ട്ടിന്റെ പിന്‍വശത്തുള്ള കുറിപ്പില്‍, ഇത് ‘ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വത്താണ്’ എന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അത് തിരികെ നല്‍കേണ്ടതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ ഹരജി പരിഗണിക്കവെ, ആധാര്‍ പൗരത്വത്തിനുള്ള കൃത്യമായ തെളിവല്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് വെറുമൊരു തിരിച്ചറിയല്‍ രേഖ മാത്രമാണ്.
വോട്ടര്‍ ഐഡി കാര്‍ഡും പൗരത്വ രേഖയായി കണക്കാക്കില്ല. ഇത് പ്രധാനമായും വ്യക്തിത്വവും താമസസ്ഥലവും തെളിയിക്കാനും, തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാനും മാത്രമുള്ള ഒരു രേഖയാണ്.

പൗരത്വ നിയമങ്ങള്‍ അനുസരിച്ച്, 1950 ജനുവരി 26-നോ അതിനു ശേഷമോ, എന്നാല്‍ 1987 ജൂലൈ 1-ന് മുന്‍പോ ഇന്ത്യയില്‍ ജനിച്ച ഏതൊരാളും ജനനം കൊണ്ട് ഇന്ത്യന്‍ പൗരനാണ്.

എന്നാല്‍, 1987 ജൂലൈയ്ക്ക് ശേഷം ജനിച്ച ഒരാള്‍ക്ക് പൗരത്വം അവകാശപ്പെടണമെങ്കില്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം. 2004 ഡിസംബര്‍ 3-നോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് ജനനം കൊണ്ട് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യക്കാരായിരിക്കണം, അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റേയാള്‍ ആ സമയത്ത് നിയമവിരുദ്ധ കുടിയേറ്റക്കാരന്‍ അല്ലാതിരിക്കുകയും വേണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments