Breaking News

* പടന്നക്കാട് മയക്കുമരുന്ന് വേട്ട: രണ്ട് കണ്ണൂർ സ്വദേശികൾ കാറുമായി പിടിയിൽ*.

കാഞ്ഞങ്ങാട് : പടന്നക്കാട് ദേശീയപാതയിൽ വച്ച് കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ MDMA-യുമായി രണ്ട് കണ്ണൂർ സ്വദേശികളെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം സ്വദേശി അനസ്.കെ.വി (27), ചെറുപുഴ സ്വദേശി തബ്ഷീർ എം.ടി.പി (33)
 എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.140 ഗ്രാം MDMA-യും കടത്താൻ ഉപയോഗിച്ച KL 60 U 1007 നമ്പർ വെള്ള കാറും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പടന്നക്കാട് നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന് സമീപം ഹോസ്ദുർഗ് സബ് ഇൻസ്പെക്റ്റർ ജിതിൻ കെ.വി-യുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ, പോലീസ് പരിശോധന കണ്ട് പെട്ടെന്ന് റോഡരികിലേക്ക് നിർത്തി. തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങി സർവീസ് റോഡിലേക്ക് ചാടി ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ ഒരാൾ റോഡിൽ വീഴുകയും ചെയ്തു. സംശയം തോന്നിയ പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് നാട്ടുകാരായ സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 'കൂൾ ലിപ്' (Cool lip) പാക്കറ്റിനുള്ളിൽ സിബ് ലോക്ക് കവറിലാക്കിയ നിലയിൽ MDMA കണ്ടെത്തിയത്. സ്വന്തം ആവശ്യത്തിനും വില്പനയ്ക്കുമായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പോലീസിന്റെ നാർക്കോട്ടിക് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത് MDMA തന്നെയെന്ന് സ്ഥിരീകരിച്ചത്.
പ്രതികൾക്കെതിരെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിച്ചു.

ഹോസ്ദുർഗ് എസ്‌.ഐ ജിതിൻ കെ.വി-ക്കൊപ്പം എസ്‌.ഐ നീതു തച്ചഞ്ചേരി, പ്രൊബേഷൻ എസ്‌.ഐ അഞ്ജലി, സി.പി.ഒ ഹരീഷ് എന്നിവരും  സംഘത്തിൽ ഉണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments