* കോട്ടപ്പുറം വൈകുണ്ഡ ക്ഷേത്രത്തിലെ ഭണ്ഡാരക്കവർച്ച: പ്രതി വാളയാറിൽ വെച്ച് പിടിയിൽ.*
നീലേശ്വരം : കോട്ടപ്പുറം ശ്രീവൈകുണ്ഡ ക്ഷേത്രത്തിൻ്റെ പൂട്ട് തകർത്ത് അകത്തുകടന്ന് ഭണ്ഡാരങ്ങളും ഓഫീസ് ഷെൽഫും കുത്തിത്തുറന്ന് പണം കവർന്ന കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. പത്തനംതിട്ട മലയാലപുഴ ഗ്രാമത്തിലെ കല്ലൂർ ഹൗസിൽ വിനോദിൻ്റെ മകൻ വിഷ്ണു (32) ആണ് പാലക്കാട് വാളയാറിൽ വെച്ച് പിടിയിലായത്.
കഴിഞ്ഞ മേയ് 24-ാം തീയതി രാത്രി 8:45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന പ്രതി, അവിടെയുണ്ടായിരുന്ന 6 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലെ പണവും ഓഫീസ് ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ഉൾപ്പെടെ ആകെ 30,000 രൂപ കവർന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.
പ്രതി പാലക്കാട് ജില്ലയിലെ വാളയാറിലുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിർദേശാനുസരണം SAGOC സ്ക്വാഡും നീലേശ്വരം പോലീസും സംയുക്തമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
**അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ:**
* **SAGOC ടീം:** എസ്.ഐ. അബൂബക്കർ, എ.എസ്.ഐ. ഷാജു, എസ്.സി.പി.ഒ മാരായ ജിനേഷ്, നികേഷ്, രാജേഷ്, നിഖിൽ.
* **നീലേശ്വരം പോലീസ്:** എ.എസ്.ഐ. ശ്രീജിത്ത്, എസ്.സി.പി.ഒ മാരായ മഹേഷ് കാങ്കോൽ, ദിലീഷ് പള്ളിക്കൈ, അജിത്ത് പള്ളിക്കര, അഭിലാഷ്.
തുടർന്ന് നീലേശ്വരം സബ്ബ് ഇൻസ്പക്ടർ **അജിത കെ.** പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments