*തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കി.*
സോഷ്യൽമീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് തിരിച്ചടി. യൂട്യൂബ് ചാനൽ നീക്കം ചെയ്‌തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.
നിഹാദിന്റെ മുൻകൂർജാമ്യാപേക്ഷയെ ശക്തമായി എതിർത്താണ് പൊലീസ് റിപ്പോർട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകൾ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കൾക്കുമെതിരെ ഉയർന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments