*പ്രധാനമന്ത്രിക്കെതിരേ വധഭീഷണി; പ്രതി മിഥുനെ കസ്റ്റഡിയിലെടുത്തു*
മലപ്പുറം : സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ കരിപ്പോട്ട് ജനാർദ്ധൻ മകൻ മിഥുൻ (42) പോലിസ് കസ്റ്റഡിയിലെടുത്ത് മാനസിക രോഗ കേന്ദ്രത്തിൽ അടച്ചു. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മുസ് ലിംകളുടെ വിശേഷ ദിവസമായ വെള്ളിയാഴ്‌ച മോദിയുടെ തല അറുക്കുമെന്ന് ഭീഷണി മുഴക്കിയത് പ്രത്യേക ലക്ഷ്യം വച്ചാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇയാൾ മുസ് ലിം ആണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാർ കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനിടേയാണ് ഇയാൾ പരപ്പനങ്ങാടി സ്വദേശി മിഥുൻ രാജ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ മലപ്പുറം സൈബർ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി 12.30ഓടെ പരപ്പനങ്ങാടി പോലിസ് ചെട്ടിപ്പടി കുപ്പിവളവിലെ വീട്ടിലെത്തി മിഥുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിച മൊബൈൽ ഫോണും കണ്ടത്തി. പിന്നീട് ഇയാളെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടർന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു. ഇയാൾക്കെതിരെയും വീട്ടുകാർക്കെതിരേയും അക്രമം ഭയന്ന് നടപടി വേഗത്തിലാക്കുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ഇയാളുടെരൂപം കണ്ടപ്പോൾ മുസ് ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്വേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇത്തരം പ്രചരണങ്ങൾ നടത്തിയ കേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം നടത്തി കേസെടുത്തതായി പോലിസ് പറഞ്ഞു. ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.
അതേസമയം മാനസരോഗി എന്ന പരിഗണയിൽ നടപടി എടുക്കാതെ നിന്ന പോലീസ് പ്രധാനമന്ത്രിയെ വളരെ മോശമായിട്ടും സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കാൻ വേണ്ടി ബോധപൂർവം വെള്ളിയാഴ്ച കഴുത്തറുക്കും എന്ന് പറഞ്ഞതും സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കാനുള്ള പ്രതിയുടെ ബോധപൂർവമായ ശ്രമമാണെന്നും ഇയാളുടെ മാനസികരോഗം ശരിക്കും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ആണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്ന പോസ്റ്റുകൾ.
സംഭവത്തെ തുടർന്ന് വിദ്വേശ പ്രചരണങ്ങൾ നടത്തിയവർക്കെതിരെയും, മിഥുനെതിരേയും കേസെടുത്ത് ജയിലിലടക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നതിനിടെയാണ് ഇന്നലെ രാത്രി 12.30ഓടെ സംഭവത്തിൽ നടപടിയുണ്ടാവുന്നത്. ഇതിനെ തുടർന്ന് ഇന്നത്തെ പ്രതിഷേധം മാറ്റിവെച്ചതായി എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയും സെക്രട്ടറി ഫൈസൽ പുളിക്കലകത്തും അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments