*നല്ലജീവനപ്രസ്ഥാനം വഞ്ചി യാത്ര, സംഘടിപ്പിച്ചു*
തിരൂർ : ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും എന്ന മുദ്രാവാക്യമുയർത്തി കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ജലയാത്ര സംഘടിപ്പിച്ചു
പുഴകളെ വീണ്ടെടുക്കുക, അവയെ സഞ്ചാരയോഗ്യമാക്കി
ജീവനോടെ നിലനിർത്തുക എന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
1848 ൽ മലബാർ കലക്ടറായിരുന്ന എച്ച് വി കനോലി സായ്പിന്റെ നിർദ്ദേശപ്രകാരമാണ് കനോലി കനാൽ നിർമിച്ചത്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളടോടെയാണ് കനോലി കനാൽ നിർമിക്കപ്പെട്ടത്.
ചരക്ക് നീക്കവും വാണിജ്യവും ,
സുരക്ഷിതമായ ജലഗതാഗത യാത്രയും.
ഈ അടുത്ത കാലത്തായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതരുടെ നിരന്തരമായ അവഗണന മൂലം കനോലി കനാൽ സഞ്ചാര യോഗ്യമല്ലാതാവുകയും പലയിടത്തും കയ്യേറ്റത്തിന്റെ ഭാഗമായി കനാൽ ശോഷിച്ച് പോവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സർക്കാർ ചില പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത് ശുഭപ്രതീക്ഷ ഉളവാക്കുന്നു. അതിന് പ്രേരകമായത് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുമുണ്ടായ ഇത്തരം നിശ്ശബ്ദ പ്രവർത്തനങ്ങളാണ്
ചാവക്കാട് മുതൽ പൊന്നാനിവരെയുള്ള കനോലി കനാൽ പൂർവസ്ഥിതിയിൽ ആക്കുക എന്ന ചിന്തയുടെ ഭാഗമായാണ് കേരള
നല്ലജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് മുതൽ തിരൂർ വരെയുളള വഞ്ചിയാത്ര ആരംഭിച്ചത്.
കനോലി കനാലിലൂടെയുള്ള ആദ്യകാല യാത്രകൾ വളരെ ദുഷ്കരവും ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. മരങ്ങൾ വീണു കിടന്നതും ചപ്പുചവറുകൾ അടിഞ്ഞ് കൂടിയതും പല ഭാഗങ്ങളിലും യാത്ര മണിക്കൂറുകളോളം തടസ്സപ്പെടാൻ ഇടയാക്കിയിരുന്നു. എന്നാൽ തടസ്സങ്ങളെല്ലാം മാറ്റി യാത്രികർ യാത്ര തുടരുക തന്നെ ചെയ്തു.
ഇതെല്ലാം പത്രങ്ങളിലും ചാനലുകളിലും വാർത്തയായി വന്നപ്പോൾ പഞ്ചായത്ത്,
മുൻസിപ്പാലിറ്റി അധികൃതർ ഉണരുകയും JCB, ഹിറ്റാച്ചി ഇവ ഉപയോഗിച്ച് കനോലി കനാൽ ശുചിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അതിതിനാൽ അടുത്ത വർഷങ്ങളിലുള്ള വഞ്ചിയാത്ര വലിയ തടസ്സങ്ങൾ കൂടാതെ സുഗമമായി നടത്താൻ കഴിഞ്ഞു. കേരള നല്ലജീവന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല വിജയമായി കണക്കാക്കുന്നു.
തിരൂർ മുതൽ ചാവക്കാട് വരെയുള്ള യാത്രയ്ക്കിടെ കൂട്ടായി അഴിമുഖം (ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന ഇടം ) കടന്ന് വേണം പോകാൻ .
ജൂലായ് മാസത്തിലെ അഴിമുഖം മുറിച്ച് കടന്നുള്ള യാത്ര വളരെ അപകടം പിടിച്ചത് ആയതിനാൽ വഞ്ചിയാത്രയെ രണ്ടാക്കിത്തിരിച്ചു.
തിരൂർ കോടതിപ്പടിക്ക് അടുത്തുള്ള ബോട്ട് ജട്ടിയിൽ നിന്ന് കൂട്ടായി അഴിമുഖം വരെ ഒരു യാത്രയും ജൂലായ് അവസാനവാരത്തിൽ ജീവ, ഗുരുവായുരിന്റെ ആഭിമുഖ്യത്തിൽ ജൂലായ് അവാസാനവാരത്തിൽ ചാവക്കാട് മുതൽ പൊന്നാനി വരെയും രണ്ട് യാത്രകളാണ്
തിരൂർ മുതൽ ചാവക്കാട് വരേയും അതിനപ്പുറത്തേക്കും ഉള്ള യാത്രയുടെ പ്രസക്തി കണ്ടെത്താൻ സാധിക്കുന്ന ഒരസവരമാണ് ഈ വഞ്ചി യാത്ര. നാട്ടിലെ പുഴകൾ ഒരുകാലത് മുഴുവൻ മനുഷ്യരുടെയും ഗതാഗത മാർഗമായിരുന്നു. കാലക്രമേണ ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ നമ്മുടെ പുഴകളുടെ ഉപയോഗം കുറഞ്ഞു വന്നു.
പിന്നെപ്പിന്നെ പുഴകളും മെല്ലെ മെല്ലെ അവഗണിക്കപ്പെട്ടു, ഉപേക്ഷിക്കപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷങ്ങളായി കേരള നല്ലജീവന പ്രസ്ഥാനം തിരൂർ - പൊന്നാനി പുഴകളിലൂടെ നിരന്തരം വഞ്ചി യാത്രകൾ നടത്തികൊണ്ട് പുഴ ഉപേക്ഷിക്കപ്പെടാതെ സംരക്ഷിക്കാനൊരുങ്ങി സർഗ്ഗത്മകമായ ഇടപെടൽ നടത്തികൊണ്ടിരിക്കുന്നു.
2018 ലെ കേരള പ്രളയത്തിന്റെ കാരണങ്ങൾ തേടിപ്പോയ എല്ലാവർക്കും നമ്മുടെ നാട്ടിലെ പുഴകളുടെ പ്രസക്തി ബോധ്യപ്പെട്ടതാണ്.
തിരൂർ പുഴയിൽ അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട കൂട്ടായിയിലെ റെഗുലേറ്റർ കം ബ്രിഡ്ജ് എല്ലാം മഴക്കാലത്തും നാട്ടുകാർക്ക് പ്രളയത്തിന്റെ തുടർച്ചകൾ സമ്മാനിക്കുന്നു. തിരൂർ പുഴയുടെ പകുതിയോളം മണ്ണിട്ട് നികത്തി പണിത പാലം, ശാസ്ത്രീയമായി പുന:സൃഷ്ടിക്കാനുള്ള ഇടപെടലുകൾ കേരള നല്ലജീവന പ്രസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
വഞ്ചിയാത്ര കേവലമൊരു വിനോദ പരിപാടി എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തനമായി മാറിക്കഴിഞ്ഞിരിക്കുന്നു.
മഴക്കാലം ഇത്തരം യാത്രകൾക്ക് സുരക്ഷിതമായ പശ്ചാത്തലം ഒരുക്കുന്നു. രണ്ട് മഴത്തുള്ളി നെറുകെയിൽ വീണാൽ പനിച്ചു കിടക്കുന്ന നമ്മുടെ നാട്ടുകാർക്ക് ഒരത്ഭുതമായി മാത്രമേ നല്ലജീവന പ്രസ്ഥാനം നടത്തുന്ന ഈ തോണീ യാത്രയെ നോക്കിക്കാണാൻ സാധിക്കൂ.
കേരള നല്ലജീവനപ്രസ്ഥാനം അമരക്കാരൻ ഡോ പിഎ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലയാത്ര തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഫ്ലാഗ് ഓഫ് ചെയ്തു ഉൽഘാടനം ചെയ്തു.
റെയിൽവേസ്റ്റേഷൻ മുതൽ താഴേപാലം വരെയുള്ള തിരൂർ പുഴയുടെ ഇരു വശങ്ങളും മോടികുട്ടി ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹംപറഞ്ഞു.
മുൻ ചെയർമാൻ അഡ്വ. ഗിരീഷ് മുഖ്യാഥിതി ആയിരുന്നു. യാത്രയിൽ കൃഷ്ണൻകുട്ടി യൂനിവേഴ്സിറ്റി, ദിലീപ് കണ്ണമ്പ്ര, ഷെരീഫ് മലബാർ, കെ കെ റസാക്ക് ഹാജി, ഗോപിനാഥൻ, സജി പ്രസാദ്, ഉണ്ണികൃഷ്ണൻ, ഗീതാ ചെമ്മാട്, കെ കെ സുരേഷ്, ഉഷ തുഞ്ചൻപറമ്പ്, എന്നിവർ യാത്ര സംഘത്തിൽ ഉണ്ടായിരുന്നു .
No comments