ബാലഗോകുലം വാർഷിക പൊതു സഭ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായ്ക് ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് : ബാലഗോകുലം വാർഷിക പൊതു സഭ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായ്ക് ഉദ്ഘാടനം ചെയ്തു. ഉത്തര കേരളം സംസ്ഥാന അധ്യക്ഷൻ എം. സത്യൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സി. സദാനന്ദൻ മാസ്റ്റർ എം.പി മുഖ്യാതിഥിയായിരുന്നു കൊണ്ടാവൂർ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതി അനുഗ്രഹഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി., വർക്കിംഗ് ചെയർമാനും റിട്ട. എസ്. പി. ഹരിശ്ചന്ദ്ര നായ്ക് , ബാല സാഹിതി പ്രകാശൻ ചെയർമാൻ പി.കെ. വിജയരാഘവൻ, കാഞ്ഞങ്ങാട് ജില്ല ബാലസമിതി അധ്യക്ഷ ആര്യനന്ദ എന്നിവർ സംസാരിച്ചു.
സംസ്ഥാന പൊതു കാര്യദർശി എൻ. എം സദാനന്ദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം അധ്യക്ഷൻ സി.വി. പൊതുവാൾ സ്വാഗതവും ജനറൽ കൺവീനർ രാജേന്ദ്ര മോവാർ നന്ദിയും പറഞ്ഞു .തുടർന്ന് നടന്ന പ്രതിനിധിസഭയിൽ പി.എം ശ്രീധരൻ മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. യു. പ്രഭാകരൻ മാസ്റ്റർ , സംസ്ഥാന ഉപാധ്യക്ഷൻ എൻ.വി. പ്രജിത്ത് മാസ്റ്റർ, സംഘടന കാര്യദർശി എസ്. ആർ. കണ്ണൻ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments