Breaking News

*തുഞ്ചൻ സ്മാരക ട്രസ്റ്റ്- ശിവശങ്കരി എൻഡോവ്മെൻ്റിന്നോവലുകൾ ക്ഷണിച്ചു.*

തിരൂർ : പ്രശസ്ത തമിഴ് സാഹിത്യകാരി ശിവശങ്കരി, തുഞ്ചൻ സ്മാരക ട്രസ്റ്റുമായി ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ എൻഡോവ്മെൻ്റ് പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. നോവൽ, കഥ, കവിത വിഭാഗങ്ങൾക്ക് മാറിമാറിയാവും ഓരോ വർഷവും തുഞ്ചൻ സ്മാരക ട്രസ്റ്റ് -ശിവശങ്കരി എൻഡോവ്മെൻ്റ് പുരസ്‌കാരം നൽകുക. 2026ലെ ആദ്യപുരസ്‌കാരം നോവലിനാണ്. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2026 ജനുവരി ഒന്നിന് 35 വയസ്സു തികയാത്ത യുവ എഴുത്തുകാരുടെ, 2023,24,25 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളുടെ 3 കോപ്പി സെക്രട്ടറി, തുഞ്ചൻ സ്മാരക ട്രസ്റ്റ്, തുഞ്ചൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല 676101. എന്ന വിലാസത്തിൽ സെപ്റ്റംബർ 15നകം അയക്കണം. ഫോൺ : 0494 2422213, 2429666. അവാർഡ് പരിഗണനയ്ക്ക് അയച്ച കൃതികൾ തിരിച്ചുനൽകുന്നതല്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments