Breaking News

*ഷൈബയുടെ ചികിത്സ സഹായത്തിനായിനാടൊരുമിച്ചു.*

താനൂർ :  കിഡ്നി രോഗം ബാധിച്ച്
കഴിഞ്ഞ എട്ടു വർഷമായി ചികിത്സയിൽ കഴിയുന്ന താനാളൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുലക്കലിലെ കളരിക്കൻ ഷൈബയെ സഹായിക്കാൻ നാടൊരുമിച്ചു. 
വിവാഹ മോചിതയായ ഷൈബ വർഷങ്ങളായി പ്രായമായ മാതാവിനും
വിധവയായ മകൾക്കുമൊപ്പം വാടകകാണ് താമസം.ഷൈബയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും ചികിത്സ സഹായത്തിനും വേണ്ടി  വിപുലമായ സഹായ സമിതി രൂപികരിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ചേർന്ന യോഗത്തിൽ  പഞ്ചായത്ത് പ്രസിഡൻ്റ്കുഞ്ഞിപ്പ തെയ്യംമ്പാടി അധ്യക്ഷനായി,
വൈസ് പ്രസിഡൻ്റ്കെ ഫാത്തിമ ബീവി
അംഗങ്ങളായ എൻ യഹ്‌യ, സാജിത അബ്ബാസ്, വി.പുഷ്പലത,പുഷ്പലത
എൻ കെ അജിത,താനൂർ പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബ് പ്രസിഡൻ്റ് പിഎസ് സഹദേവൻ,ക്ലബ്ബ് കോഡിനേഷൻ
ചെയർമാൻ മുജീബ് താനാളൂർ മാധ്യമ പ്രവർത്തകനായ മുജീബ് താനൂർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ പ്രചരണ പോസ്റററിൻ്റെ പ്രകാശനം
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
കെ ഫാത്തിമ ബീവിക്ക് നൽകി പ്രസിഡൻ്റ്
കുഞ്ഞിപ്പ തെയ്യംമ്പാടി
നിർവഹിച്ചു.

പി കെ നവാസ് എം എൽ എ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
അഡ്വ എ പി സ്മിജി
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം,താനൂർ നഗരസഭ
ചെയർപേഴ്സൺ നസ്‌ല ബഷീർ
എന്നിവർ രക്ഷാധികാരികളും
താനാളൂർ പഞ്ചായത്ത്
പ്രസിഡൻ്റ്  കുഞ്ഞിപ്പ തെയ്യമ്പാടി ചെയർമാനും മാധ്യമ പ്രവർത്തകനായ
മുജീബ് കെ താനൂർ കൺവീനറുമായി
വിപുലമായ ചികിത്സാ സഹായ സമിതി  രൂപികരിച്ചു.

ഫോട്ടോ : താനാളൂർ മൂലക്കൽ ഷൈബ ചികിത്സ സഹായ സമിതിയുടെ പോസ്റ്റർ  പഞ്ചായത്ത് വൈസ് :പ്രസിഡൻ്റ് കെ ഫാത്തിമ ബീവിക്ക് നൽകി. പ്രസിഡൻ്റ് കുഞ്ഞിപ്പ തെയ്യംമ്പാടി പ്രകാശനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments