Breaking News

* 'വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ* *മോദിയുടെ രാജി ആവശ്യപ്പെടും'* *നിലപാട് കടുപ്പിച്ച് അഭിജീത് ദിപ്കെ*

കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന നിലപാട് ശക്തമാക്കി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി എത്രയും വേഗം സ്വീകരിക്കണമെന്നും അല്ലെങ്കിൽ നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് പ്രക്ഷോഭം നീങ്ങുമെന്നും അഭിജിത് ദിപ്കെ മുന്നറിയിപ്പ് നൽകി. ന്യൂഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മോദിജി, ധർമേന്ദ്ര പ്രധാൻ്റെ രാജി താങ്കൾ സ്വീകരിക്കണമെന്ന് ഞാൻ ഒരിക്കൽകൂടി അഭ്യർഥിക്കുന്നു. അല്ലാത്തപക്ഷം ഈ പ്രക്ഷോഭം അദ്ദേഹത്തിന്റെ്റെ രാജിയിൽ മാത്രം ഒതുങ്ങിനിൽക്കില്ല, അത് താങ്കളുടെ രാജിക്കും വേണ്ടിയുള്ളതായി മാറും," അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ജീവനേക്കാൾ പ്രാധാന്യം പരാജയപ്പെട്ട ഒരു മന്ത്രിക്ക് നൽകരുതെന്നും മന്ത്രിക്ക് സംരക്ഷണം നൽകുന്ന സർക്കാറിന് വരും തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും അഭിജിത് ദിപ്കെ കൂട്ടിച്ചേർത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments