Breaking News

*മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ മഞ്ഞുരുക്കം; കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു*

കോട്ടയം : വിവാദ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട കെഎസ്‌യു മുഖ്യമന്ത്രി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നതായി വിവരം. തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. അലോഷ്യസ് സേവ്യറിന് കുടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നല്‍കും എന്നും വിവരമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സണ്ണി ജോസഫിന്റെ ഇടപെടല്‍. വിഷയത്തില്‍ കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്ന് കെപിസിസി പ്രസിഡന്റിനെ കണ്ടിരുന്നു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നായിരുന്നു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റിന്റെ ഇടപെടലെന്നാണ് ലഭിക്കുന്ന വിവരം.
കെഎസ്‌യുവും സര്‍ക്കാരും രണ്ട് തട്ടില്‍ അല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് പ്രതികരിച്ചത്. കോണ്‍ഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത ആശയങ്ങള്‍ ക്രോഡീകരിച്ച് ഒറ്റ അഭിപ്രായത്തിലേക്ക് എത്തുകയാണ് പാര്‍ട്ടി രീതിയെന്നും എല്ലാം പാര്‍ട്ടി കേള്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ല. അദ്ദേഹം കെഎസ്യുവിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തിന് തിരക്കുകള്‍ ഉണ്ട്. അത് തങ്ങള്‍ മാനിക്കുന്നു എന്നും അലോഷ്യസ് പ്രതികരിച്ചിരുന്നു




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments