Breaking News

*മൂന്നുരാത്രി തങ്ങിയാൽ ഇന്ത്യക്കാർക്ക് സൗജന്യ യു.എ.ഇ വിസ; പുതിയ പദ്ധതിയുമായി അബൂദബി*

അബൂദബി : അബൂദബിയിലേക്ക് യാത്ര ചെയ്യുന്നഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ആകർഷകമായ സൗജന്യ വിസാ പദ്ധതി പ്രഖ്യാപിച്ച് വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് (ഡി.സി.ടി അബൂദബി). അബൂദബിയിൽ കുറഞ്ഞത് മൂന്ന് രാത്രികൾ തങ്ങുന്ന തരത്തിൽ ഹോളിഡേ പാക്കേജുകൾ ബുക്ക് ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് സൗജന്യ എൻട്രി വിസ ലഭിക്കുക.
ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയാണ് ആദ്യഘട്ട പദ്ധതിയുടെ കാലാവധി.

മുൻഗണനാടിസ്ഥാനത്തിൽ 20,000 വിസകളാണ് ഈ ഘട്ടത്തിൽ സൗജന്യമായി അനുവദിക്കുക. പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ പോർട്ടലുകൾ വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം. വിസയുടെ മുഴുവൻ ചെലവും ഡി.സി.ടി അബൂദബി വഹിക്കും.

അബൂദബിയുടെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണിയാണ് ഇന്ത്യയെന്ന് ഡി.സി.ടി അബൂദബി അന്താരാഷ്ട്ര ഓപറേഷൻസ് ഡയറക്‌ടർ അബ്ദുല്ല യൂസഫ് പറഞ്ഞു. വിസ ചെലവുകൾ ഡി.സി.ടി. വഹിക്കുന്നതിലൂടെ ഇന്ത്യൻ സഞ്ചാരികൾക്ക് അബൂദബി യാത്ര കൂടുതൽ എളുപ്പമാവുമെന്നും, എമിറേറ്റിൻ്റെ സാംസ്ക‌ാരികവും വിനോദപരവുമായ കാഴ്‌ചകൾ ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസത്തെ പൈലറ്റ് പ്രോജക്ട‌ിൻ്റെ വിജയം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും.
 
 *ആർക്കൊക്കെ അപേക്ഷിക്കാം?* 

ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക്.

അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ ബുക്കിങ് പൂർത്തിയാക്കണം.

അബൂദബിയിലെ ഹോട്ടലുകളിൽ തുടർച്ചയായി കുറഞ്ഞത് മൂന്നു രാത്രികൾ തങ്ങിയിരിക്കണം.

ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും ഉണ്ടായിരിക്കണം.

 *വിസ നടപടികൾ ഇങ്ങനെ* 

ട്രാവൽ ഏജൻസികൾക്ക് രണ്ടു രീതിയിൽ വിസ പ്രൊസസ് ചെയ്യാം. ഡി.സി.ടി അബൂദബി ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി (ഡി.എം.സി) വഴി അപേക്ഷിക്കുകയാണെങ്കിൽ വിസയുടെ തുക വകുപ്പ് നേരിട്ട് അടയ്ക്കും. നിലവിലുള്ള മറ്റ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ, പ്രൊസസ് ചെയ്യുന്ന ഓരോ വിസക്കും 285 ദിർഹം വീതം ഡി.സി.ടി അബൂദബി ട്രാവൽ ഏജൻസികൾക്ക് തിരികെ നൽകും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments