*ജെഎൻയു യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ വീട്ടിൽ പൊലീസ്.*
ജന്തർ മന്തർ സമരത്തിന് പിന്നാലെ ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ വീട്ടിലെത്തി പൊലീസ്. മധ്യപ്രദേശിലെ ഡാനിഷ് അലിയുടെ വീട്ടിലാണ് പൊലീസ് സംഘം എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ഡാനിഷ് അലി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളിൽ നിന്ന് ഡാനിഷ് അലിയുടെ വിവരങ്ങൾ ശേഖരിച്ചാണ് മടങ്ങിയത്. താൻ ഡൽഹിയിലാണ് ഉള്ളതെന്നും പൊലീസിന് എന്തെങ്കിലും അറിയണമെങ്കിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഓഫീസിലേക്ക് വരാമെന്നും ഡാനിഷ് വീഡിയോയിൽ
പറഞ്ഞു. തന്നെ നിശബ്‌ദയാക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. സിജെപി സമരത്തിൽ സജീവമായി ഡാനിഷ് അലി പങ്കെടുത്തിരുന്നു.
ജന്തർ മന്തറിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നിയമനടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ടും പൊലീസ് വീട്ടിൽ കയറിയെന്നും പൊലീസ് നടപടികൾ തുടരുന്നുണ്ടെന്നും ഡാനിഷ് അലി ചൂണ്ടിക്കാട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments