Breaking News

*യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രമൊഴിച്ചതായി പരാതി*

കുമ്പള : കാസര്‍ഗോഡ് ജില്ലയിലെ നെക്രാജെ സ്വദേശിനിയായ 30 വയസ്സുള്ള യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ ചേര്‍ന്ന് മൂത്രമൊഴിച്ചതായി പരാതി. മൊഗ്രാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വൈശാഖ്, എബിന്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ജൂലൈ 25-ന് വൈകുന്നേരം 5 മണിക്കും 27-ന് രാവിലെ 9.30-നും ഇടയിലാണ് സംഭവം നടന്നത്. യുവതി കുടിക്കാന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ സ്ഥാപനത്തിലെ ക്യാബിനകത്തായിരുന്നു വെച്ചിരുന്നത്. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments