പുതു ചരിത്രം രചിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല പ്രതിനിധി സമ്മേളനം
എസ്.കെ.എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് പ്രൗഢ സമാപ്തി*
വിദ്യാനഗർ : "മഴയഴകിൽ ചേർന്നിരിക്കാം" എന്ന ശീർഷകത്തിൽ വിദ്യാനഗർ -സൺറൈസ് പാർക്കിൽ നടന്ന ഏകദിന പ്രതിനിധി സമ്മേളനത്തിന് പ്രൗഢ സമാപ്തി. അഞ്ച് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള ആയിരത്തോളം ശാഖാ പ്രവർത്തകർ സംബന്ധിച്ചു. വിവിധ സെഷനുകളിലെ ഗഹനമായ പഠനം പ്രവർത്തകർക്ക് നവ്യാനുഭവം സമ്മാനിച്ചു.
രാവിലെ നടന്ന ഉദ്ഘാടന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം യു . എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ ഹമീദ് ഹാജി പറപ്പാടി, ബഷീർ ദാരിമി തളങ്കര, സുഹൈർ അസ്ഹരി, ഫാറൂഖ് ദാരിമി, സഈദ് അസ്അദി, സിദീഖ് ബെളിഞ്ചം, മുഹമ്മദ് കുഞ്ഞി തുരുത്തി, സത്താർ ഹാജി, സയ്യിദ് ഹംദുല്ല തങ്ങൾ, യൂനുസ് ഫൈസി,ഹമീദ് ചേരങ്കൈ, ഇബ്രാഹിം മുസ്ല്യാർ, ജുനൈദ് ഫൈസി, ഖാദർ ഹനീഫി കൊമ്പോട്, സിദ്ധീഖ് കനിയടുക്കം, റഫീഖ് എതിർത്തോട്, നൗഷാദ് ചെർളടുക്ക, ഇബ്രാഹിം ചാല , കണ്ടത്തിൽ ഹാജി, അബൂഫിദാ റശാദി തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് വന്ന സെഷനുകളിൽ സത്താർ പന്തല്ലൂർ, ഡോ. റാശിദ് ഗസ്സാലി വയനാട് എന്നിവർ പ്രഭാഷണം നടത്തി. കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ, കാസർകോട് നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം, എൻ പി.എം ഫസൽ തങ്ങൾ,അഷ്റഫ് റഹ്മാനി , ഉമർ രാജാവ്, കബീർ അസ്അദി, കുഞ്ഞാമു ബെദിര, പി.എച്ച് അസ്ഹരി ആദൂർ, എസ്.പി ഹമീദ്,സിറാജ് ഖാസിലേൻ, അബൂബക്കർ ബാഖവി തുരുത്തി, ഡോ: റൗഫ് തൃക്കരിപ്പൂർ, റൗഫ് ഉദുമ,മുഹമ്മദ് പട്ള, അബ്ബാസ് ഹാജി പാറക്കട്ട, റസാഖ് ഹാജി, ദാവൂദ് ഹാജി,ലത്വീഫ് അസ്നവി , കബീർ ഫൈസി,അബ്ദുല്ല യമാനി, റസാഖ് അസ്ഹരി, ഇബ്രാഹിം അസ്ഹരി,റസാഖ് ഹാജി ശ്രീബാഗിലു, ഉസാമ പള്ളങ്കോട്, ഇല്യാസ് ഹുദവി, റഷീദ് ഫൈസി ആമത്തല, ജമാൽ ദാരിമി, ഹാഷിം ഓരിമുക്ക്,റാസിഖ് ഹുദവി, സൂപ്പി മവ്വൽ, സൈഫുദ്ദീൻ തങ്ങൾ, അൻവർ തുപ്പക്കൽ,നാസർ അസ്ഹരി, ലത്വീഫ് തൈക്കടപ്പുറം,സുഹൈൽ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
വൈകുന്നേരം നടന്ന സമാപന സംഗമം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എം.എ ഖലീൽ ആമുഖ പ്രഭാഷണം നടത്തി.ദിക്റ് ദുആ മജ്ലിസിന് സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട നേതൃത്വം നൽകി. സമസ്ത ജില്ലാ വർക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, സയ്യിദ് ഹുസൈൻ തങ്ങൾ, മജീദ് ബാഖവി കൊടുവള്ളി, ഹമീദ് ഹാജി പറപ്പാടി,ഹാരിസ് ദാരിമി ബെദിര, റശീദ് മാസ്റ്റർ ബെളിഞ്ചം, ഉസ്മാൻ കുന്നിൽ, ജംഷീദ് അട്ക്കം തുടങ്ങിയവർ സംബന്ധിച്ചു.
പടം: എസ് കെ - എസ് എസ് എഫ് കാസർകോട് ജില്ല പ്രതിനിധി സമ്മേളനം സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു

No comments