മൊഗ്രാൽ ടൗൺ സർവീസ് റോഡിലെ ഹമ്പ് ഒഴിവാക്കി ബാരിക്കേട് സ്ഥാപിച്ചു, വാഹനങ്ങൾ അമിത വേഗതയിൽ, അപകടസാധ്യതയെന്നും, പുന:സ്ഥാപിക്കണമെന്നും നാട്ടുകാർ.
മൊഗ്രാൽ.ദേശീയപാത നിർമ്മാണ കമ്പനിക്കാരുടെ തലതിരിഞ്ഞ നടപടിയിൽ പൊറുതിമുട്ടി മൊഗ്രാൽ പ്രദേശത്തുകാർ.പരാതി പരിഹരിക്കേണ്ടവർ പരാതി കരുതിക്കൂട്ടി ഉണ്ടാക്കുകയാണെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. ഒന്നിനും ദീർഘവീക്ഷണം ഇല്ലാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, ജോലികളാകട്ടെ തോന്നുംപടി.
ഒരുഭാഗത്ത് സർവീസ് റോഡ് അടച്ചിട്ട് 20 ദിവസം പിന്നിടുന്നു.മറുഭാഗത്ത് ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ എത്തുന്ന സ്കൂൾ റോഡിനും, അടിപ്പാതയ്ക്കും സമീപം സർവീസ് റോഡിൽ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ഹമ്പ് റോഡിന്റെ മിനുക്ക് പണികൾ നടത്തിയപ്പോൾ ഒഴിവാക്കി ബാരിക്കേഡ് സ്ഥാപിച്ചു.ഹമ്പ് മാറ്റിയതോടെ ജംഗ്ഷനിൽ മൂന്ന് ഭാഗത്ത് നിന്നും അമിതവേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ഇതു വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ തുറന്നാൽ റോഡ് മുറിച്ചു കടക്കാനുണ്ടാകുന്ന അപകടസാധ്യത മുൻകൂട്ടി കാണണം,ഹമ്പ് പുനസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ഹമ്പ് സ്ഥാപിക്കുമ്പോൾ രാത്രികാലങ്ങളിൽ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നതിന് സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ പറയുന്നുണ്ട്. അശാസ്ത്രീയമായി നിർമിക്കുന്ന ഹമ്പുകൾ പലയിടത്തും വാഹനനാപക ടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
ഫോട്ടോ:മൊഗ്രാൽ ടൗണിലെ സർവീസ് റോഡിൽ ഹമ്പ് ഒഴിവാക്കി വേഗത നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് സ്ഥാപിച്ചപ്പോൾ.
Post Comment
No comments