ചാത്തമംഗലത്ത് വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരണപ്പെട്ടു.
കുന്ദമംഗലം :ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ചാത്തമംഗലത്ത് വീടിന് പുറത്തു വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ ഇടിമിന്നലേറ്റ് മരണപ്പെട്ടു.
താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50)യാണ് ഇന്നലെയുണ്ടായ ഇടിമിന്നലേറ്റ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം ശേഖരിച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലിൽ കത്തിയമർന്നു.
മൃതദേഹം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും. മക്കൾ റഹീസ്,റംഷീദ, റമീസ രഹന ബാനു.
Post Comment
No comments