സർവീസ് റോഡ് പണി അവസാന ഘട്ടത്തിൽ: കെഎസ്ആർടിസി ബസുകൾ സർവീസ് റോഡിൽ ഇറങ്ങാതെ എക്സ്പ്രസ് ഹൈവേയിലൂടെ കുതിക്കുന്നതായി പരാതി.യാത്രക്കാർക്ക് ദുരിതമെന്ന് കോൺഗ്രസ്.
മൊഗ്രാൽ : ജില്ലയിലെ പലഭാഗങ്ങളിലും സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിൽ എത്തിനിൽക്കെ കർണാടക-കേരള കെഎസ്ആർടിസി ബസുകൾ സർവീസ് റോഡിലിറങ്ങാതെ എക്സ്പ്രസ് ഹൈവേയിലൂടെ കുതിക്കുകയാണെന്നും, ഇത് സർവീസ് റോഡിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്ക് ദുരിതമാവുന്നതായും കാണിച്ചു കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി പരാതിപ്പെട്ടു.
തലപ്പാടി മുതൽ കാസർഗോഡ് വരെയുള്ള യാത്രക്കിടയിൽ വിവിധ സ്റ്റോപ്പുകളിൽ ഇറങ്ങാൻ ആളില്ലെങ്കിൽ ബസ് കാത്തു നിൽക്കുന്നവരെ നിരാശരാക്കി കെഎസ്ആർടിസി ബസുകൾ ദേശീയപാതയിലൂടെ ഓടുന്നതായാണ് പരാതി.ഇതുമൂലം മണിക്കൂറുകളോളം യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ടി വരുന്നുവെന്ന് രവി പൂജാരി പറയുന്നു. കെഎസ്ആർടിസി ബസുകൾക്ക് വരുമാനമല്ല വിഷയമെ ന്നും, ഡിപ്പോയിൽ എത്തിച്ചേരുകയാണ് ബസ് ജീവനക്കാരുടെ ലക്ഷ്യമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് കർണാടക സ്പീക്കർ യു ടി കാദറിനും, കാസർഗോഡ് ആർടിഒ യ്ക്കും പരാതി നൽകുമെന്ന് രവി പൂജാരി അറിയിച്ചു.
ഫോട്ടോ:രവി പൂജാരി
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments