റസ്റ്റോറൻ്റിൽ എല്ലാവരുടെയും ബിൽ അടച്ച് ശൈഖ് ഹംദാൻ.
ദുബൈ : ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തന്റെ ഔദാര്യം കൊണ്ട് ഒരിക്കൽ കൂടി ഏവരെയും വിസ്‌മയിപ്പിച്ചു. അബൂദബി കിരീടാ വകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനോടൊപ്പം അദ്ദേഹം കഴിഞ്ഞ ദിവസം ദുബൈ മാളിലെ 'ലാ മൈസൺ ആനി' റെ സ്റ്റോറന്റിൽ എത്തിയിരുന്നു.
ഇരുവരും ഒരുമിച്ച് മാളിലെത്തിയപ്പോൾ ആളുകൾ സന്തോഷം പ്രകടിപ്പിക്കുകയും വീഡിയോകൾ ഷെയർ ചെയ്യുകയും ചെയ്തു.
റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷമാണ് അവിടെയുണ്ടായിരുന്നവർ ശരിക്കും ഞെട്ടിയത്.
എല്ലാവരുടെയും ബിൽ അടച്ചാണ് അദ്ദേഹം അവിടെ നിന്ന് പോയത്.
ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ ഒരു ഉപയോക്താവ് ഏകദേശം 25,000 ദിർഹം മുതൽ 30,000 ദിർഹം വരെ വരുന്ന ബിൽ തുക അദ്ദേഹം അട ച്ചുവെന്ന് പറയുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments