Breaking News

ദുബൈ, അജ്മാൻ, റിയാദ് നഗരങ്ങളിൽ നിന്ന്‌ സലാലയിലേക്ക് ഖരീഫ് കാല ബസ് സർവീസ് *മൂന്ന് സ്ഥലങ്ങളില്‍ നിന്നും അടുത്ത മാസം അഞ്ച് മുതൽ സലാലയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കും*

 





ഒമാനിലെ പ്രധാന സ്വകാര്യ ബസ് ഓപറേറ്ററർമാരായ അൽ ഖൻജരി യു എ ഇയിൽ നിന്നും സഊദിയിൽ നിന്നും ദോഫാറിലേക്ക് ഖരീഫ് കാല പ്രത്യേക സർവീസ് ആരംഭിക്കുന്നു. യു എ ഇ നഗരങ്ങളായ ദുബൈ, അജ്മാൻ, സഊദി തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിൽ നിന്ന് സലാലയിലേക്ക് ബസ് സർവീസ് നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

മൂന്നിടങ്ങളിൽ നിന്നും ജൂലൈ അഞ്ച് മുതൽ സലാലയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കും. ദുബൈയിൽ നിന്ന് സലാലയിലേക്കും മടക്ക യാത്രയ്ക്കുമായി 550 യു എ ഇ ദിർഹമാണ് ഒരാൾക്ക് ചെലവ് വരിക. റിയാദിൽ നിന്ന് 600 സഊദി റിയാലാണ് ഇരു വശങ്ങളിലേക്കുമായുള്ള ടിക്കറ്റ് നിരക്ക്.


 ആദ്യഘട്ടത്തിൽ ദുബൈ, അജ്മാൻ, റിയാദ് സർവീസുകൾ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും. തുടർന്നുള്ള ആഴ്ചകളിൽ പ്രതിദിന സർവീസുകളായി ഉയർത്തുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

ഇരു രാഷ്ട്രങ്ങളിൽ നിന്നുമുള്ള ഖരീഫ് സഞ്ചാരികൾക്ക് ഏറെ ഗുണകരമാകും സലാലയിലേക്ക് നേരിട്ടുള്ള ബസ് സർവീസുകൾ. ഇവിടെ നിന്നുള്ളവർ ദീർഘനാളായി ഈ  ആവശ്യം ഉന്നയിച്ചു വരുന്നുണ്ട്. യു എ ഇിൽ നിന്നും സഊദിയിൽ നിന്നും സ്വകാര്യ ബസ് ബുക്ക് ചെയ്ത് സംഘങ്ങളായി ദോഫാറിൽ നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്താറുള്ളത്. സ്വന്തം വാഹനങ്ങളിൽ എത്തുന്നവരും നിരവധി. ഒമാന് പുറത്ത് നിന്നും ഏറ്റവും കൂടുതൽ ഖരീഫ് സഞ്ചാരികളെത്തുന്ന രണ്ട് രാഷ്ട്രങ്ങളാണ് യു എ ഇയും സഊദിയും.

കഴിഞ്ഞ വർഷങ്ങളിൽ ഖരീഫ് കാലം ആസ്വദിക്കാനെത്തിയവരിൽ 70 ശതമാനവും റോഡ് മാർഗമായിരുന്നു. കൂടുതൽ പേർക്ക് ബസ് മാർഗം സലാലയിൽ എത്താനായാൽ ദോഫാറിലേക്കുള്ള പാതയിൽ ഇതര വാഹനങ്ങളുടെ എണ്ണം കുറയുകയും ഇത് അപകടങ്ങൾ കുറയ്ക്കുകയും ചെയ്യും. ദീർഘമായ ഡ്രൈവിംഗ് നടത്തി സലാലയിൽ എത്തുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നതും ഇതുവഴി ഒഴിവാക്കാനാകും.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി റുബുഉൽ ഖാലി വഴി സഊദിയിൽ നിന്നും വലിയ തോതിൽ സഞ്ചാരികൾ ഖരീഫ് ആസ്വദിക്കാനെത്താറുണ്ട്. സ്വന്തം വാഹനങ്ങളിലാണ് ഇവർ എത്തുന്നത്. 



റിയാദിൽ നിന്ന് സലാലയിലേക്ക് 2,000 കിലോമീറ്ററിൽ അധികമാണ് യാത്രാ ദൂരം. ദുബൈയിൽ നിന്ന് സലാലയിലെത്താൻ 1,200 കിലോമീറ്ററിൽ അധികവും യാത്ര ചെയ്യണം. ദീർഘ യാത്ര ആയതിനാൽ തന്നെ, ഇടവേളകളിലെ വിശ്രമം ഉൾപ്പെടെ കമ്പനി അധികൃതർ ഉറപ്പുവരുത്തിയേക്കും.

റോഡ് വഴി വരുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് റോയല്‍ ഒമാന്‍ പോലീസും (ആര്‍ ഒ പി) നടപടി സ്വീകരിച്ചിട്ടുണ്ട്. ചെക്ക് പോയിന്റുകളും മറ്റു പരിശോധന സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയതാണ്. ദോഫാറിലേക്കുള്ള റോഡുകളും നവീകരിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം (സി ഡി എ എ) ആംബുലന്‍സ് സേവനങ്ങള്‍ ഉള്‍പ്പെടെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള പാതയിലെ ഓരോ ഇടങ്ങളിലും പ്രത്യേക കേന്ദ്രങ്ങളുണ്ടാ


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments