Breaking News

പ്രവാസി മഹോത്സവം - ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്‌ ഇത്തിസലാത്ത്‌ അക്കാദമിയിൽ .


ദുബായ് : പ്രവാസലോകത്തിനു പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം സിറ്റി ഗോൾഡ്  ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025, ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ 2025 ഒക്ടോബർ 26 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ രാത്രി  11  മണി വരെ നീണ്ട് നിൽക്കുന്ന പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിൽ 15000 ത്തോളം ആളുകളുടെ സാന്നിധ്യമുണ്ടാവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തം പ്രവാസി മഹോത്സവത്തിനു കൊഴുപ്പേകും. 

പ്രവാസികളുടെ ഐക്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഉത്സവമായി  അരങ്ങേറുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിനെ വരവേൽക്കാൻ പ്രവാസി ലോകം ഒരുങ്ങിക്കഴിഞ്ഞു.  സംഗമത്തിൽ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ്‌ വ്യക്തിത്വങ്ങൾക്ക്‌ ബിസ്പ്രൈം അവാർഡ്‌ നൽകി ആദരിക്കും. 

ഫെസ്റ്റിന്റെ ഭാഗമായി 

പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ അരങ്ങേറും

കൾച്ചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർഗോഡിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻ കലകൾ,  അവാർഡ് നൈറ്റ്, സദസ്സിന് ആസ്വാദനത്തിന്റെ പുത്തൻ അനുഭവം സമ്മാനിച്ച് അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്റ്സ്,  ചിരിയും ചിന്തയും സമ്മേളിക്കൂന്ന ഗെയിംസ് അറീന, മൈലാഞ്ചി മൊഞ്ചിന്റെ സൗന്ദര്യവുമായി മെഹന്തി ഡിസൈൻ മത്സരം, പാചക കലയിലെ രാജ്ഞിയെ കണ്ടെത്താൻ കിച്ചൺ ക്യൂൻ, മെഡിക്കൽ ഡ്രൈവ് തുടങ്ങിയവയെല്ലാം ഉത്സവത്തിന് നിറം പകരും.


ഒക്ടോബർ 10  ന്നു  ആരംഭിച്ച് ഒക്ടോബർ 26 നു അവസാനിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പും ഫുട്ബോൾ മേളയും വുമൻസ്  കോൺക്ലെവും 

 നേരത്തെ  വിപുലമായി സംഘടിപ്പിച്ചിരുന്നു. 

പരിപാടിയുടെ വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., പത്മശ്രീ എം.എ. യൂസഫ് അലി,  ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി വി അബ്ദുൽ വഹാബ്‌ എം പി, 

ഹാരിസ് ബീരാൻ എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി 

പി എം എ സലാം, സ്യ്യിദ്‌ 

മുനവ്വറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ അബ്ബസലി ശിഹാബ്‌ തങ്ങൾ, 

എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്‌റഫ് എം എൽ എ ,എൻ.എ  ഹാരിസ് എം.എൽ.എ, അറബ് രാജ്യങ്ങളിലെ പ്രമുഖർ, സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി ദുബായിലെ വിവിധ സ്ഥലങ്ങളായ ദേര, ബർദുബായ്, കറാമ,  സത്വ, അൽ ഖിസൈസ് എന്നിവിടങ്ങളിൽ നിന്നും   സൗജന്യ ബസ് സർവ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇത്തിസലാത്ത്‌  മെട്രോ സ്റ്റേഷൻ 20 മിനുട്ട്  ഇടവിട്ട് 

ഷട്ടർ ബസ്സും ഏർപ്പാടാക്കിയിട്ടുണ്ട്  


ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഒരുക്കുന്ന ഈ മഹാസംഗമം പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.


ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ

കമ്മിറ്റിയാണ് പരിവാടി സംഘടിപ്പിക്കുന്നത്  

പത്രസമ്മേളനത്തിൽ ദുബായ്‌ കെ എം സി സി സംസ്ഥാന ജന. സെക്രട്ടറിയും ഹല കാസ്രോഡ്‌ മുഖ്യ രക്ഷാധികാരിയും കൂടിയായ യഹ്‌യ തളങ്കര,

സംഘാടന സമിതി ചെയർമാൻ സലാം കന്യപ്പാടി, ജനറൽ കൺവീനർ ഹനീഫ്‌ ടി ആർ, ട്രഷർ ഡോ. ഇസ്മയിൽ , സംസ്ഥാന കെ എം സി സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ്‌ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, മീഡിയ വിംഗ് ചെയർമാൻ പി ഡി നൂറുദ്ദീൻ ജില്ല സഹ ഭാരവാഹികളായ കെ പി അബ്ബാസ്‌, റഫീഖ്‌ പടന്ന, സുബൈർ അബ്ദുല്ല, ബഷീർ പാറപ്പള്ളി, അഷറഫ്‌ ബായാർ, ആസിഫ്‌ ഹൊസങ്കടി, റഫീഖ്‌ കാടങ്കോട്‌ തുടങ്ങിയവർ സംബന്ധിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments