മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ "ദേശരത്ന" പുരസ്കാരം ഇർഫാന ഇക്ബാലിന്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം സമ്മാനിക്കും.
കാസറഗോഡ് : ഭാരതീയ യൂത്ത് വെൽഫെയർ അസോസിയേഷൻ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന യുവ പ്രതിഭകൾക്കുള്ള *"ദേശരത്ന"* പുരസ്കാരം പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ സ്മരണക്കായ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുവ പ്രതിഭകൾ അർഹരായി.
കേരളത്തിൽ നിന്ന് ഷെയ്ഖ് സായിദ് വൃദ്ധമന്ദിരം സ്ഥാപകയും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഇർഫാന ഇക്ബാലിനാണ് മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം.
ആശ്രയമറ്റ് ജീവിതത്തിൽ പകച്ചുപോയ നിരവധി അനാഥ ജന്മങ്ങളെ ഏറ്റെടുക്കുന്ന ഇർഫാന ഇഖ്ബാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരുടെ അവസാന വാക്കാണ്.
ഡിസംബർ 23 ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം സമ്മാനിക്കും. കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ജഗതാംബിക പാൽ ചടങ്ങിൽ മുഖ്യാതിഥികളാകും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments