*സഅദിയ്യ സനദ് ദാനം താജുല്‍ ഉലമ നൂറുല്‍ ഉലമ* *ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു*
ദേളി > താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാനം പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സഅദാബാദില്‍ പതാക ഉയര്‍ന്നു. സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തി. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കെ കെ ഹുസൈന്‍ ബാഖവി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി നദ് വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഇബ്രാഹിം കല്ലട്ര, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ശാഫി ഹാജി കീഴൂര്‍, കരീം സഅദി ഏണിയാടി, മൊയ്തു സഅദി ചേരൂര്‍, അസ്‌കര്‍ ബാഖവി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ ഫൈസി മൊഗ്രാല്‍, ഇസ്ഹാഖ് ഫൈസി ഷിറിയ, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ശരീഫ് സഅദി മാവിലാടം, അഹ്‌മദലി ബെണ്ടിച്ചാല്‍, അബ്ദുല്ല റസാഖ് ഹാജി റോസി റൊമാനി, റസാഖ് ഹാജി മേല്‍പ്പറമ്പ്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദസ്സലാം ദേളി, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കാട്, ഹാഫിള് അഹ്‌മദ് സഅദി, ശറഫുദ്ദീന്‍ സഅദി, ശാഫി സഅദി ശിറിയ, ഹമീദ് സഅദി, ശിഹാബ് പരപ്പ, താജുദ്ദീന്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ മുന്നോടിയായി നടന്ന കീഴൂര്‍ സഈദ് മുസ് ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരും നൂറുല്‍ ഉലമ എം എ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഖാദി ഹാജി, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മേല്‍പ്പറമ്പ്്, കെവി ഉസ്താദ് മഖ്ബറത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂരും നേതൃത്വം നല്‍കി.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പ്രാരംഭ സമ്മേളനം കര്‍ണാടക ഹജ്ജ്, മുന്‍സിപ്പല്‍ മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആമുഖ പ്രഭാഷണം നടത്തും സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ അധ്യകഷത വഹിക്കും സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എം എല്‍ എ മാരായ അഡ്വ. സി എച്ച്് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കന്ന് , എ.കെ.എം അഷ്‌റഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ഇനായത്ത് അലി മാംഗ്ലൂര്‍, ഡോ. യുടി ഇഫ്തികാര്‍ അലി, എന്‍ കെ എം ഷാഫി സഅദി ബെംഗളൂരു, അഡ്വ. ബി എം ജമാല്‍ എന്നിവര്‍ പ്രസംഗിക്കും.
10.30ന് ജില്ലാ മുഅല്ലിം സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തും.
3 മണിക്ക് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ബഹുസ്വരത; മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. മുസ്തഫ പി എറക്കല്‍ വിഷയാവതണം നടത്തും. ബാലകൃഷ്ണന്‍ പെരിയ, അസീസ് കടപ്പുറം, അഡ്വ. കുമാരന്‍ നായര്‍, എ എസ് മുഹമ്മദ് കുഞ്ഞി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, സിഎല്‍ ഹമീദ് ചെമനാട് പ്രസംഗിക്കും.
7 മണിക്ക് ജലാലിയ ദിക്റ് ഹല്‍ഖ ആരംഭിക്കും. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അഹ്‌സനി അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ്് മടക്കര, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം ഉല്‍ബോധനം നടത്തും.
21ന് രാവിലെ 6 മണിക്ക് മുഹിയുദ്ദീന്‍ റാത്തീബ്, താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്ലിസ് 09 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സംഗമം,
11 മണിക്ക് പ്രവാസി സംഗമം, ഉച്ചക്ക് 01 മണിക്ക് അലുംനി മീറ്റ്, 1 മണിക്ക് സ്ഥാനവസ്ത്ര വിതരണ സംഗമം, 3 മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സംഗമം 4.30ന് ഖത് മുല്‍ ഖുര്‍ആന്‍ മജ്ലിസ് നടക്കും.
വൈകുന്നേരം 5 മണിക്ക് സനദ് ദാന സമാപന പ്രാര്‍ത്ഥന സമ്മേളനം നടക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ തങ്ങള്‍ സനദ് ദാനം നിര്‍വ്വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അനുസ്മരണപ്രഭാഷണവും എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ്ദാന പ്രഭാഷണവും നടത്തും.
പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, പി ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഏനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എപി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുല്‍ റഹ്‌മാന്‍ ഹാജി കുറ്റൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ഡോ. ടി പി മുഹമ്മദ് ഹാരിസ്, ഡോ. യു ടി ഇഫ്തികാര്‍ ഫരീദ്, ഇനായത്ത് അലി മംഗളൂരു പ്രസംഗിക്കും.
പരിപാടിയില്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക് സമ്മാനിക്കും.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും.
പടം 01
കീഴുര്‍ സഈദ് മുസ് ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കുന്നു.
പടം 02നൂറുല്‍ ഉലമ എം എ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ നേതൃത്വം നല്‍കുന്നു.
പടം 03
ദേളി സഅദിയ്യ സനദ് ദാന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് തുടക്കം കുറിച്ച് സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments