Breaking News

എൻ സി പി യുടെ മുന്നേറ്റം ഇടതുപക്ഷ പ്രസ്ഥാനത്തിന് കൂടുതൽ കരുത്താവും, മുക്കം മുഹമ്മദ്,


 കാസർഗോഡ്: എൻ സി പി എസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ജനകീയ മുന്നേറ്റം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂടുതൽ കരുത്തായി മാറുമെന്ന് എൽഡിഎഫ്, കോഴിക്കോട് ജില്ലാ കൺവീനറും എൻ സി പി എസ് , കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ മുക്കം മുഹമ്മദ് പറഞ്ഞു,

എൻ"സി'പി(എസ്)ന്റെ പോഷക സംഘടനയായ നാഷണലിലിസ്റ്റ് മൈനോറിറ്റിസ്‌ കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി   സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണകാലം മുതൽ ഇപ്പോൾ പിണറായി വിജയന്റെ തുടർഭരണം വരെയുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണം കേരളത്തെ ലോകനിലവാരത്തിലേക്ക്, ഇന്ത്യയിലെ മികച്ച സംസ്ഥാനമായി മാറ്റുന്നതിൽ നിർണായകമായ  പങ്കു വഹിച്ചിട്ടുണ്ട് എന്നും ഇടതുപക്ഷം ജനഹൃദയങ്ങളിൽ കൂടുതൽ സ്വാധീനം നേടിയെന്നും, അദ്ദേഹം പറഞ്ഞു,   വർഗീയതയും വംശീയതയും അസഹിഷ്ണുതയും പരത്തുന്നതിനു വേണ്ടി ചിലർ നടത്തുന്ന ഗൂഢനീക്കങ്ങൾ          കേരളം ചെറുക്കുക തന്നെ ചെയ്യും എന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സഖാവ്: സതീഷ് ചന്ദ്രൻ പറഞ്ഞു, റോഡ് ഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോസ്പിറ്റലുകൾ, തൊഴിൽ ശാലകൾ, കാർഷിക മേഖല, ഹൈടെക് ടെക്നോളജി ശാസ്ത്ര സാങ്കേതിക മികവ്, ജനങ്ങളുടെ ആരോഗ്യം, ജനങ്ങളുടെ ആയുസ്സിന്റെ വർദ്ധനവ്, ശിശു മരണനിരക്ക് കുറഞ്ഞത്, ഇങ്ങനെ കേരളം ആർജ്ജിച്ച നേട്ടങ്ങൾ, ഇപ്പോൾ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥകൾ താരതമ്യം ചെയ്താൽ എൽഡിഎഫ് സർക്കാർ നടത്തിയിട്ടുള്ള           സമഗ്ര വികസനം കേരളം ലോകത്തിന് മാതൃകയാണെന്ന് മറ്റു സംസ്ഥാനത്തിലെ മന്ത്രിമാർ പോലും പറയുന്ന സാഹചര്യമാണുള്ളത് എന്നും ഇവയെല്ലാം നേടാൻ ആയത് കേരളം ഇടതുപക്ഷ ഭരണമുള്ളതു കൊണ്ടാണെന്നും      സതീഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു , നാഷണലിസ്റ്റ്മൈനോറിറ്റി സ്കോൺഗ്രസ് എൻ സി പി എസി ന്റെ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം, സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് എൻസിപി പ്രവർത്തകർ പങ്കെടുത്ത പൊതുയോഗം ജില്ലയിൽ എൻസിപി കരുത്തുറ്റ രാഷ്ട്രീയ പാർട്ടിയാണെന്ന് തെളിയിക്കുകയും ശ്രദ്ധേയമായി മാറുകയും ചെയ്തു എൻ സി പി എസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കരിം ചന്തേര അദ്ധ്യക്ഷത വഹിച്ചു, നാഷണലിസ്റ്റ്  മൈനോറിറ്റിസ് കോൺഗ്രസ്,  കണ്ണൂർ ജില്ലാ ചെയർമാൻ മുസ്തഫ തലശ്ശേരി, സിപിഐഎം നേതാവ് ഹനീഫ് പാണലം, ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, കോൺഗ്രസ് എസ് . നേതാവ് അസൈനാർ നുള്ളിപ്പാടി, ജെഡിഎസ് നേതാവ്  അസിസ്സ് ചൗകി       എൻ സി പി എസ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യാൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ, സുബൈർ പടുപ്പ്, സിദ്ദീഖ് കൈക്കമ്പ, ദാമോദര വെള്ളിക,     ഓ കെ ബാലകൃഷ്ണൻ,                   എ വി അശോകൻ,       

 മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹമൂദ് കൈക്കമ്പ, കാസർഗോഡ് ബ്ലോക്ക് പ്രസിഡണ്ട് സമീർ ആണങ്കൂർ , ഉദുമ ബ്ലോക്ക് പ്രസിഡണ്ട് നാസർ പള്ളം, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ നിലങ്കര, തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡണ്ട് ഹാരിസ്,  എൻ എം സി  ജില്ലാ പ്രസിഡണ്ട് കദീജ മൊഗ്രാൽ, എൻ വൈ സി ജില്ലാ പ്രസിഡണ്ട് ലിജു സെബാസ്റ്റ്യൻ, ടിവി കൃഷ്ണൻ , . തുടങ്ങിയവർ പ്രസംഗിച്ചു ,നാഷണലിസ്റ്റ്മൈനോരിറ്റിസ് കോൺഗ്രസ് ജില്ലാ ചെയർമാൻ ഹമീദ് ചേരങ്കൈ, സ്വാഗതവും, എൻ സി പി എസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു,


ഫോട്ടോ : എൻ"സി'പി(എസ്, ന്റെ പോഷക സംഘടനയായ നാഷണൽ ലിസ്റ്റ് മൈനോറിറ്റിസ്‌ കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സംഗമം എൽഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനറും എൻസിപിഎസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ മുക്കം മുഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു






 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments