Breaking News

കുമ്പള സബ് ജില്ലാ പ്രവൃത്തി പരിചയമേള: സ്വാഗതസംഘം യോഗം ചേർന്നു, പ്രവർത്തന ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.


മൊഗ്രാൽ : മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഈ മാസം 21ന് നടക്കുന്ന കുമ്പള സബ്ജില്ലാ പ്രവൃത്തി പരിചയ മേളയുടെ സ്വാഗതസംഘത്തിന്റെ ആദ്യ യോഗം സ്കൂളിൽ വെച്ച് ചേർന്നു. യോഗത്തിൽ പ്രവർത്തന ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ റിട്ട: ഹെഡ്മാസ്റ്റർ എം മാഹിനിൽ നിന്ന് ഫണ്ട് സ്വീകരിച്ച് പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളമാണ് ഉദ്ഘാടനം നിർവഹിച്ചത്.


 പ്രവൃത്തി പരിചയമേളയിൽ നൂറോളം സ്കൂളുകളിൽ നിന്നായി 1,500ൽ പരം കുട്ടികൾ പങ്കെടുക്കും. എഴുപതോളം ജഡ്ജസും, 300-ഓളം ഒഫീഷ്യൽസും പരിപാടിയിൽ പങ്കെടുക്കും. ഒപ്പം ജിവിഎച്ച്എസ്എസ് മൊഗ്രാലിലെ എൻഎസ്എസ് യൂണിറ്റ്,ജെ ആർ സി,ലിറ്റിൽ കെറ്റ്സ് എന്നീ യൂണിറ്റുകളിൽ നിന്നായി നൂറോളം വളണ്ടിയർസും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കും.


 പരിപാടിയുടെ വിജയത്തിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടേയും, സന്നദ്ധ സംഘടനകളുടേയും, രക്ഷിതാക്കൾ, വിവിധ ക്ലബ്ബുകൾ, വിവിധ രാഷ്ട്രീയപാർട്ടികളുടെയും പൂർണ്ണമായ സഹകരണം ഉണ്ടാകണമെന്ന്  യോഗം അഭ്യർത്ഥിച്ചു.


യോഗത്തിൽ മുഖ്യ രക്ഷധികാരി നാസർ മൊഗ്രാൽ, സ്വാഗത സംഘം ചെയർമാൻ ലത്തീഫ് കൊപ്പളം, വർക്കിങ് ചെയർമാൻ റിയാസ് കരീം, കൺവീനർ പ്രിൻസിപ്പൽ ബിനി വി എസ്, ഹെഡ് മാസ്റ്റർ ജെ ജയറാം,സാമ്പത്തിക കമ്മിറ്റി ചെയർമാൻ എം മാഹിൻ മാസ്റ്റർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് റഹ്മാൻ, ഭക്ഷണ കമ്മിറ്റി ചെയർമാൻ ജലീൽ കൊപ്പളം, മീഡിയ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി ടൈൽസ്, പന്തൽ &സൗണ്ട് ചെയർമാൻ സത്താർ ബി കെ, വേദി ഒരുക്കൽ ചെയർമാൻ അർഷാദ്, ഡെക്കറേഷൻ ചെയർമാൻ എം എസ് അഷറഫ്, സ്വീകരണം ചെയർമാൻ ആരിഫ് ഇഞ്ചിനീയർ, എം പി ടി എ പ്രസിഡന്റ്‌ ഹസീന, ഹാരിസ് പെർവാട്, കബീർ ബി കെ, അബ്ബാസ് നടുപളം, ഖാലിസ ടീച്ചർ, എം പി അബ്ദുൽ ഖാദർ, സുഹ്‌റ,നസ്രിയ, ഹമീദ് പെർവാട് ആഷിക്, സഫിയ റുബീന കമ്സീത, അഷ്‌കർ മാഷ്, രാജേഷ് മാഷ്,  തുടങ്ങി നൂറിൽ പരം അധ്യാപകരും, നാട്ടുകാരും യോഗത്തിൽ സംബദ്ധിച്ചു. തസ്‌നിം ടീച്ചർ നന്ദി പറഞ്ഞു.


ഫോട്ടോ:കുമ്പള സബ്ജില്ലാ പ്രവൃത്തി പരിചയമേള:പണ്ട് സമാഹരണ പരിപാടിയുടെ ഉദ്ഘാടനം റിട്ട: ഹെഡ്മാസ്റ്റർ എം മാഹിനിൽ നിന്ന് ഏറ്റുവാങ്ങി പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം ഉദ്ഘാടനം നിർവഹിക്കുന്നു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments