Breaking News

ഉദുമ മാങ്ങാട് ബാര ജി.ഡബ്ല്യൂ.എല്‍.പി. സ്‌കൂളിന്റെ നൂറാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.


ഉദുമ : 1925ല്‍ മാങ്ങാടില്‍ അഹമ്മദ് റഹ്മാന്‍ എന്നവരുടെ വാടക കെട്ടിടത്തില്‍ തുടക്കം കുറിച്ച് നിരവധി തലമുറകള്‍ക്ക് അക്ഷരപുണ്യം പകര്‍ന്ന് ശദാബ്ദിയുടെ നിറവിലെത്തി നില്‍ക്കുന്ന മാങ്ങാട് ബാര ജി.ഡബ്ല്യൂ.എല്‍.പി. സ്‌കൂളിന്റെ നൂറാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പിന്നോക്ക വിഭാഗത്തില്‍പെട്ട നൂറിലധികം കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. സ്‌കൂള്‍ യൂപിയാക്കി ഉയര്‍ത്തണമെന്നുളള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്. മീത്തല്‍ മാങ്ങാട് മുതല്‍ സ്‌കൂള്‍ അങ്കണം വരെ വിളംബര ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളായ വിരമിച്ച അധ്യാപകരായ മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, വി ബാലകൃഷ്ണന്‍, എം അഹമ്മദ്, എം പ്രഭാകരന്‍, എം സരസ്വതി, എം ശ്യാമള എന്നിവരെ അംബികാസുതന്‍ മാങ്ങാട് പെന്നാടയണിയിച്ച് ആദരിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സൈനബ അബുബക്കര്‍, എം ബീബി, അംഗങ്ങളായ സുനില്‍കുമാര്‍ മൂലയില്‍, നിര്‍മ്മല അശോകന്‍, പിടിഎ പ്രസിഡന്റ് മനാഫ് യു എം, മദര്‍ പിടിഎ പ്രസിഡന്റ് സുസരിത ബലരാമന്‍, എസ്എംസി ചെയര്‍മാന്‍ ജയചന്ദ്രന്‍ ബി കെ, രാഷ്ടീയ പാര്‍ട്ടി നേതാക്കളായ രത്‌നാകരന്‍ തൊട്ടിയില്‍, ബി കൃഷ്ണന്‍, എം എച്ച് മുഹമ്മദ്കുഞ്ഞി, ഷൈനിമോള്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ കുഞ്ഞികൃഷ്ണന്‍, വാസന്തി ടീച്ചര്‍, എം കെ മുഹമ്മദ്കൂഞ്ഞി, എം കുഞ്ഞികൃഷ്ണന്‍, കെ എം സുധാകരന്‍ മാങ്ങാട്, തിലകരാജന്‍, മുഹമ്മദ്കുഞ്ഞി എ, അന്‍വര്‍ മാങ്ങാട്, ഖാദര്‍ കാത്തീം, ഷിബു കടവങ്ങാനം എന്നിവര്‍ സംസാരിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഹമീദ് മാങ്ങാട് സ്വാഗതവും കണ്‍വീനര്‍ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുര്‍വ്വ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് കലാസന്ധ്യയും താല്‍ബോയ്‌സ് കൂത്ത്പറമ്പ് ഗാനമേളയും അവതരിപ്പിച്ചു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments