Breaking News

റീഫണ്ട് നിയമങ്ങൾ പൊളിച്ചെഴുതാൻ ഡി ജി സി എ. ഇന്ത്യയുടെ പുതിയ കാര്‍ഡ് വിമാന നിയമങ്ങള്‍; ആശ്വാസമാവുമെന്ന് പ്രവാസികള്‍. *വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി റദ്ദാക്കാം • ഭേദഗതി ചെയ്യുമ്പോള്‍ പുതുക്കിയ വിമാനത്തിന്റെ നിരക്ക് മാത്രം നല്‍കിയാല്‍ മതി*


ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ പിഴയില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ കഴിയുന്ന പുതിയ മാര്‍ഗരേഖാ കരട് ഗള്‍ഫ് യാത്രക്കാര്‍ക്ക് ഗുണകരമാവുമെന്ന് പ്രതീക്ഷ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) ആണ് ഇത് സംബന്ധിച്ച കരട് മാര്‍ഗരേഖ അവതരിപ്പിച്ചത്.


ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വിമാന യാത്രക്കാര്‍ക്ക് അധിക ചാര്‍ജ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ അനുമതി നല്‍കുന്നതാണ് പ്രധാന ശുപാര്‍ശ. ഈ 48 മണിക്കൂര്‍ സമയപരിധിയെ ഡി ജി സി എ "ലുക്ക്ഇന്‍ ഓപ്ഷന്‍' എന്നാണ് വിളിക്കുന്നത്. "ലുക്ക് ഇന്‍ ഓപ്ഷന്‍' സമയത്ത് ടിക്കറ്റ് റദ്ദാക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഭേദഗതി ചെയ്യുമ്പോള്‍ പുതുക്കിയ വിമാനത്തിന്റെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. എന്നാല്‍, ഈ സൗകര്യം, ആഭ്യന്തര വിമാനങ്ങള്‍ക്ക് ബുക്കിംഗ് തീയതി മുതല്‍ അഞ്ച് ദിവസത്തില്‍ കുറഞ്ഞ സമയത്തിനുള്ളിലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 15 ദിവസത്തില്‍ കുറഞ്ഞ സമയത്തിനുള്ളിലും പുറപ്പെടുന്ന സര്‍വീസുകള്‍ക്ക് ലഭ്യമല്ല. 48 മണിക്കൂറിന് ശേഷം മാറ്റം വരുത്തുകയാണെങ്കില്‍ സാധാരണ റദ്ദാക്കല്‍ ഫീസ് ബാധകമാകും.



ഇതിനുപുറമെ, ഒരു ട്രാവല്‍ ഏജന്റ് വഴിയോ പോര്‍ട്ടല്‍ വഴിയോ ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍, ഏജന്റുമാര്‍ വിമാനക്കമ്പനിയുടെ പ്രതിനിധികളായതിനാല്‍ റീഫണ്ട് നല്‍കേണ്ട ബാധ്യത വിമാനക്കമ്പനിക്കായിരിക്കും എന്നും റെഗുലേറ്റര്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ, റീഫണ്ട് പ്രക്രിയ 21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും വിമാനക്കമ്പനികള്‍ ഉറപ്പാക്കണം. 



ടിക്കറ്റ് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോള്‍, ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്‍ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അതേ വ്യക്തിയുടെ പേര് തിരുത്തുന്നതിന് വിമാനക്കമ്പനി അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ല എന്നതും പ്രധാന നിര്‍ദ്ദേശമാണ്. മെഡിക്കല്‍ എമര്‍ജന്‍സി കാരണം ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് ഷെല്‍ (ഭാവിയില്‍ ഉപയോഗിക്കാനുള്ള ക്രെഡിറ്റ്) നല്‍കാനുള്ള ഓപ്ഷനും വിമാനക്കമ്പനികള്‍ക്ക് നല്‍കാം. വിമാന ടിക്കറ്റ് റീഫണ്ടുകളുമായി ബന്ധപ്പെട്ട നിലവിലെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശങ്ങള്‍. കരട് സി എ ആറില്‍ (സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്) നവംബര്‍ 30 വരെ ഡി ജി സി എ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്.


പുതിയ നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ ഇന്ത്യയുടെ വ്യോമയാന നിയമങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയരുകയും വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ രീതിയിൽ പ്രയോജനപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.






 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments