Breaking News

പത്ര പ്രവർത്തക പെൻഷൻ വർധിപ്പിക്കണം.

 


പാലക്കാട് : പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ ജനറൽ ബോഡിയും കുടുംബ സംഗമവും ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്ന പെൻഷൻ തുകയുടെ പകുതിയായി ആശ്രിത പെൻഷൻ നിജപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


പത്രപ്രവർത്തകർക്ക് ലഭിക്കാനുള്ള പെൻഷൻകുടിശ്ശിക എത്രയും വേഗം അനുവദിക്കണം.പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉൽഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകർ ഒരു കാലത്ത് നാടിന് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി.


ഫോറം ജില്ലാ പ്രസിഡണ്ട് ടി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് അലക്സാണ്ടർ സാം ,ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ, സെക്രട്ടറി സി.കെ.ഹസൻകോയ, സംസ്ഥാന കമ്മിറ്റി അംഗം പട്ടത്താനം ശ്രീകണ്ഠൻ ,പ്രസ് ക്ലബ് സെക്രട്ടറി ശ്രീനേഷ്, ഫോറം തൃശൂർ ജില്ലാ സെക്രട്ടറി ജോയ് എം മണ്ണൂർ എന്നിവർ സംസാരിച്ചു.സെക്രട്ടറി പി.പി.നാരായണൻകുട്ടി സ്വാഗതവും പി.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.


സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും യോഗം പാസാക്കി.പി.സി.സെബാസ്റ്റ്യൻ, ടി.കെ.കേശവൻ, പി.എൻ.വിജയ ഗോപൻ, കല്ലേപ്പുള്ളി രാജേന്ദ്രൻ ,കെ.കെ.പത്മ ഗിരീഷ്, എ.സുബ്രഹ്മണ്യൻ, കെ.രാജേന്ദ്രൻ, രത്നാകരൻ, പൃഥ്വിനാഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.







 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments