Breaking News

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം നടത്തേണ്ടത് ചമ്രവട്ടം സ്നേഹപാതയിൽ.


തൃപ്രങ്ങോട് : പഞ്ചായത്ത് സ്വന്തമായി സ്റ്റേഡിയം നിർമ്മിച്ചു എന്ന് തോന്നലുണ്ടാക്കുന്ന വിധം പ്രചരണം നടത്തി നിർമ്മാണം ഒന്നും നടക്കാത്ത ഭൂമിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗ്രാമോത്സവം എന്ന പേരിൽ ലക്ഷങ്ങൾ ധൂർത്ത് നടത്തി ഗാനമേള സംഘടിപ്പിക്കുന്ന തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണ് 


കോടിക്കണക്കിന് രൂപ ചിലവഴിച്ചു ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം നിർമ്മിക്കുകയും, എന്നാൽ 7 വർഷമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയും ചെയ്യാത്ത സ്നേഹപാത പാർക്കിലായിരുന്നു ഗ്രാമപഞ്ചായത്ത് ഈ പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നത്.


കോടികൾ മുടക്കി നിർമ്മിച്ച സ്നേഹാപാത ഉദ്യാനവും പുഴയോര നടപ്പാതയും,ഓപ്പൺ സ്റ്റേജും,അലങ്കാര വിളക്കുകളും, വാച്ച് ടവറും എല്ലാം തകർന്നും കാടുമൂടിയും വൃത്തിഹീനമായും നശിച്ചിട്ടും, ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടേയും, തെരുവ്‌നായകളുടെയും, കന്നുകാലികളുടെയും താവളമായി മാറിയിട്ടും, അറ്റകുറ്റ പണികൾ നടത്തുവാനോ വൃത്തിയാക്കുവാനോ മുതിരാതെ ജനശ്രദ്ധ തിരിച്ചു വിടുന്നതിന് വേണ്ടി പണിയാത്ത സ്റ്റേഡിയത്തിൽ ധൂർത്ത് മാമാങ്കം നടത്തുന്നതിൽ പ്രതിഷേധിച്ചു 2025 നവംബർ 9 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ചമ്രവട്ടത്തെ സ്നേഹാപാതയിൽ തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രശസ്ത കലാകാരൻ ഇടവേള റാഫിയും സംഘവും നയിക്കുന്ന കോമഡി ഷോയും ഗാനമേളയും സംഘടിപ്പിക്കുന്നു.


അധികൃതരുടെ അനാസ്ഥ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു വേറിട്ട സമരം. സമരത്തിന്റെ ഭാഗമായി യൂത്ത് ലീഗ് വളണ്ടിയർമാർ പ്രതീകാത്മകമായി പാർക്കിലെ കാട് വെട്ടി തെളിയിക്കുകയും, തെരുവ്നായ്ക്കളെ ആട്ടിയോടിക്കുകയും ചെയ്യും.


പത്രസമ്മേളനത്തിൽ പങ്കെടുത്തവർ,

1. R.K അബ്ദുൽ ഹമീദ് 

2. മുജീബ് പൂളക്കൽ 

3. M മുസ്തഫ ഹാജി 

4. P.K കമറുദ്ധീൻ   

5. V.P ഹംസ 

6. P.K നാസിക്.







 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments