ഭാര്യയുടെ മഹര്‍ പണയം വെച്ചും ഹജ്ജിന് പോണ്ട പണം കൊടുത്തിട്ടും വാങ്ങിയ സ്ഥലമാണ്..'; സര്‍ക്കാര്‍ സ്‌കൂളിനായി ഒരു ഗ്രാമം കാത്തിരുന്നത് നാലു പതിറ്റാണ്ട്; ഒടുവിൽ സുപ്രിംകോടതി വിധിയിലൂടെ സന്തോഷം..!
മഞ്ചേരി : നാട്ടിലൊരു സർക്കാർ സ്‌കൂള്‍ എന്ന സ്വപ്‌നത്തിന് പിന്നില്‍ ഒരു നാട് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് സുപ്രിം കോടതിയില്‍ നിന്ന് മഞ്ചേരി എലബ്രക്കാർക്ക് ലഭിച്ച അനുകൂല വിധി. നാലു പതിറ്റാണ്ടുകൊണ്ട് ഇവർ മറികടന്ന പ്രതിസന്ധികള്‍ക്ക് കൈയ്യും കണക്കുമില്ല. 'ഭാര്യയുടെ മഹർ പണയം വെച്ചും ഹജ്ജിന് പോണ്ട പണം കൊടുത്തിട്ടും വാങ്ങിയ സ്ഥലമാണ് ഇതെന്ന സ്‌കൂള്‍ സമിതി ചെയർമാൻ മുഹമ്മദ് ഫൈസിയുടെ വാക്കിലുണ്ട് നാട്ടിലൊരു സർക്കാർ സ്‌കൂള്‍ എന്ന ഈ നാട്ടുകാരുടെ സ്വപ്‌നത്തിന്റെ തീവ്രത.
സുപ്രിംകോടതിയില്‍ നിന്നുള്ള അനുകൂല വിധിയെ നാടിന്റെ വിജയമായാണ് മുഹമ്മദ് ഫൈസി കാണുന്നത്. 1983 ലാണ് സെന്റിന് 200 രൂപക്ക് സ്‌കൂളിനുള്ള സ്ഥലം നാട്ടുകാർ വാങ്ങിയത്. ഇന്നത് കോടികള്‍ വിലയുള്ള ഭൂമിയാണ്. പണമല്ല തങ്ങളുടെ മക്കള്‍ക്ക് നാട്ടില്‍ തന്നെ പഠിക്കാനുള്ള സ്‌കൂളാണ് വേണ്ടത് എന്ന തീരുമാനമാണ് സുപ്രിംകോടതി വിധിയിലൂടെ പൂർത്തിയാവുന്നത്.
എലമ്പ്രയിലും സമീപത്തുമായി മൂന്ന് അങ്കണവാടികളുണ്ട്. ഇവിടത്തെ പഠനം കഴിഞ്ഞാല്‍ കുട്ടികള്‍ ദൂരെയുള്ള സ്‌കൂളുകളിലേക്കാണ് പോവുന്നത്.
കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുവാനുള്ള വാഹനത്തിന്റെ വാടക താങ്ങാൻ കഴിയാത്ത നിരവധി പേരുണ്ട്. നാട്ടില്‍ പുതിയ സർക്കാർ സ്‌കൂള്‍ വരുന്നത് അവർക്ക് വലിയ സഹായമാവുമെന്ന് സ്‌കൂള്‍ സമിതി ഭാരവാഹികള്‍.
നിശ്ചിത ദൂരപരിധിയില്‍ പ്രാഥമിക സ്‌കൂള്‍ സൗകര്യമില്ലാത്ത ഇടങ്ങളില്‍ സർക്കാർ സ്‌കൂള്‍ സജ്ജമാക്കാൻ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി കേരളത്തോട് നിർദേശിച്ചത്.
മഞ്ചേരിയിലെ എലമ്പ്രയില്‍ എല്‍പി സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് നിർദേശം.
എലമ്പ്രയില്‍ സർക്കാർ യുപി സ്‌കൂള്‍ ആരംഭിക്കണമെന്ന് മഞ്ചേരി നഗരസഭ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതിരുന്നതോടെയാണ് വിഷയം കോടതി കയറിയത്.
ഒരേക്കർ ഭൂമി നാട്ടുകാർ കണ്ടെത്തിയെന്നും കെട്ടിടം ഒരുക്കാൻ നഗരസഭ തയ്യാറാണ് എന്നുമായിരുന്നു വാദം. സ്‌കൂള്‍ സ്ഥാപിക്കാൻ 2020 ല്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അത് ചോദ്യം ചെയ്താണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments