കുമ്പളയിൽ യുഡിഎഫിന് തലവേദനയായി ലീഗ്-കോൺഗ്രസ് റിബലുകൾ. പ്രശ്നപരിഹാരത്തിന് മധ്യസ്ഥ ശ്രമങ്ങളില്ലെന്ന് ആക്ഷേപവും
കുമ്പള : തദ്ദേശ പോരിന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ച് കഴിഞ്ഞിട്ടും കുമ്പളയിൽ യുഡിഎഫിനകത്തെ സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച പരിഹരിക്കാൻ നേതൃത്വ ഇടപെടലുകളുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം വിവിധ വാർഡുകളിൽ റിബൽ ഭീഷണി നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ചയാണ്(നവംബർ 24) നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലും ത്രികോണ- ചതുർകോണ മത്സരത്തിനാണ് അങ്കമൊരുങ്ങുന്നത്. കുമ്പള റെയിൽവേ സ്റ്റേഷൻ 18-ആം വാർഡ് (ഓൾഡ് ബത്തേരി) കോൺഗ്രസിൽ നിന്ന് മുസ്ലിം ലീഗ് ഏറ്റെടുത്തതോടെ ഉടലെടുത്ത കോൺഗ്രസ്-ലീഗ് തർക്കം മറ്റു വാർഡുകളിലും കൂടി പ്രതിഫലിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. റെയിൽവേ സ്റ്റേഷൻ വാർഡിൽ കോൺഗ്രസിലെ സമീറാ-റിയാസ് കരീം മത്സരരംഗത്ത് ഉറച്ചു നിൽക്കുന്നുണ്ട്.റിയാസ് കരീം കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ്. കഴിഞ്ഞപ്രാവശ്യം ബിജെപി സ്ഥാനാർത്ഥിയോട് പൊരുതിതോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സമീറാ-റിയാസ് കരീം.ഇവിടെ ഇനാസ് ഫവാസ് കോയിനൂറാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി. വാർഡ് വിഭജനത്തോടെ റെയിൽവേ സ്റ്റേഷൻ വാർഡ് യുഡിഎഫിന് അനുകൂലമായതോടെ ലീഗ് പ്രാദേശിക നേതൃത്വം സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം.പകരം പുതുതായി രൂപംകൊണ്ട മുളിയടുക്കം വാർഡ് കോൺഗ്രസിന് നൽകുകയായിരുന്നു.
എന്നാൽ പത്താം വാർഡായ മുളിയടു യടുക്കയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിലെ സബൂറ മൊയ്തു എം ഐ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കോൺഗ്രസിലെ ഗണേഷ് ഭണ്ഡാരിയാണ് സ്ഥാനാർത്ഥി. മത്സരരംഗത്ത് ഉറച്ചുനിൽക്കുന്ന സബൂറ കഴിഞ്ഞ പ്രാവശ്യത്തെ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കോയിപ്പാടിയിൽ നിന്നുള്ള അംഗവും, കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സയുമായിരുന്നു.കോയിപ്പാടി വാർഡിൽ മെമ്പർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സബൂറക്ക് കഴിഞ്ഞിരുന്നു. സബൂറയ്ക്ക് മുളിയ ടുക്കത്ത് സ്ത്രീ വോട്ടർമാർക്കിട യിൽ നല്ല സ്വാധീനവുമുണ്ട് എന്നതും ശ്രദ്ധേയമാണ്.
മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡിൽ കഴിഞ്ഞ പ്രാവശ്യം മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന നിസാനാ-നിയാസ് ഈ പ്രാവശ്യം ലീഗിനെതിരെ മത്സരരംഗത്തുണ്ട്. കഴിഞ്ഞപ്രാവശ്യം ലീഗ് പഞ്ചായത്ത് നേതൃത്വം ഇവിടെ റിബൽ സ്ഥാനാർത്ഥിയെ നിർത്തി തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്ന് റിസാനാ-നിയാസ് ആരോപിക്കുന്നുണ്ട്. അതുകൊണ്ടാണ് ലീഗിനെതിരെ ഇവിടെ മത്സരിക്കുന്നതെന്നും ഇവർ പറയുന്നു. കൊപ്പളം വാർഡിൽ നിർണായക സ്വാധീനമുള്ള വെൽഫെയർ പാർട്ടി ഇതിനകം റിസാനാ നിയാസിന് ഇവിടെ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട് എന്നതും ശ്രദ്ധേയമാണ്.ആ ശാവർക്കറും,മികച്ച ആരോഗ്യ പ്രവർത്തകിയുമായ ഖൈറുന്നിസയാണ് ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി.ആ യിഷാ-റിയാസാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി.മൊഗ്രാൽ ടൗൺ വാർഡ് മെമ്പർ റിയാസ് മൊഗ്രാലിന്റെ ഭാര്യയാണ് ആയിഷ. ജനതാദൾ ടിക്കറ്റിലാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവിടെ കുടുംബശ്രീ പ്രവർത്തക ആയിഷാ- ഇബ്രാഹിമും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.
ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്തിലെ മുളിയടുക്ക വാർഡിൽ നിന്ന് യുഡിഎഫ് റിബലായി ജനവിധി തേടുന്ന സബൂറ മൊയ്തു എംഐ, കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിൽ വാർഡിൽ നിന്ന് യുഡിഎഫ് റിബലായി മത്സരിക്കുന്ന സമീറാ-റിയാസ് കരീം,മൊഗ്രാൽ കൊപ്പളം വാർഡിൽ നിന്ന് ലീഗിനെതിരെ മത്സരിക്കുന്ന റിസാ നാ-നിയാസ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments