*മധുർ പഞ്ചായത്ത് നാലാം വാർഡ് കൊല്യയിൽ ഇക്കുറി തീപാറും പോരാട്ടം*
മധൂർ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മധുർ പഞ്ചായത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വാർഡ് ആയി മാറുകയാണ് നാലാം വാർഡായ കൊല്ല്യ. പതിറ്റാണ്ടുകളായി ബിജെപി കയ്യടക്കി വെച്ചിരുന്ന വാർഡ് എസ്ഡിപിഐ പിന്തുണയോടുകൂടെയും മറ്റു നാട്ടുകാരുടെയും കൂട്ടമായ പ്രവർത്തനം കാരണം യുഡിഎഫ് സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി ചരിത്രം കുറിച്ച വാർഡാണ് നാലാം വാർഡ്.
പുതിയ വാർഡ് വിഭജനം കാരണം അറന്തോട് വാർഡിന്റെ ചിലഭാഗവും പഴയ കൊല്യ വാർഡിൻ്റെ ചില ഭാഗങ്ങളും ചേർന്നിട്ടാണുള്ളത് പുതിയ കൊല്ല്യ വാർഡ്. നിലവിലുള്ള വാർഡ് മെമ്പർമാരായ സ്ഥാനാർത്ഥികളാണ് യുഡിഎഫിന് എൽഡിഎഫിനു വേണ്ടി രംഗത്തിറങ്ങുന്നത് .ബിജെപി മുൻ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ആളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.എന്നാൽ ബിജെപി സ്ഥാനാർത്ഥിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് പരാജയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ തവണ ബിജെപിക്ക് നഷ്ടപ്പെട്ട അറന്തോട് വാർഡിലെയും കൊല്ല്യ വാർഡിലെയും പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ വാർഡ് വിഭജനത്തിലൂടെ കൊല്യ വാർഡ് നിലവിൽ വന്നിരിക്കുന്നത്. നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വാർഡ് മെമ്പർ കൂടിയായ ഹനീഫ മത്സരിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലവിലുള്ള വാർഡ് മെമ്പർ ഉദയകുമാർ മത്സരരംഗത്ത് ഇറങ്ങുകയും ബിജെപി മുൻ വാർഡ് മെമ്പറായ സുജ്ഞാനി ശാൻബോഗിനെ സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക് കൊണ്ടുവന്നു,
പക്ഷേ അവസാന നിമിഷം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ എസ്ഡിപിഐ ആണ് ഇപ്പോൾ കൊല്യ വാർഡിൽ ശ്രദ്ധയാകർഷിക്കുന്നത്.കാരണം കഴിഞ്ഞതവണ യുഡിഎഫിനെ പിന്തുണച്ചു കൊണ്ടുള്ള ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു എസ്ഡിപിഐ ഉണ്ടായിരുന്നത്, പക്ഷേ ഇത്തവണ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഇസ്ഹാഖ് അറന്തോടിനെ എസ്ഡിപിഐ സ്ഥാനാർത്ഥിയായി പാർട്ടി രംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരരംഗത്ത് സജീവമായി ചർച്ചാവിഷയമായിരിക്കുകയാണ് ഇസ്ഹാഖ് അറന്തോടിന്റെ സ്ഥാനാർത്ഥിത്വം.
പൊതുസമ്മതരായ സ്ഥാനാർത്ഥികളെ ബിജെപിക്കെതിരെ സംയുക്തമായി ഇറക്കിയാൽ അതിനു പിന്തുണക്കുമെന്ന് നേരത്തെ തന്നെ എസ്ഡിപിഐ അറിയിച്ചിരുന്നു .എന്നാൽ സ്വന്തം നിലക്ക് ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത് യു ഡി എഫ് ആണ് തുടർന്ന് എൽഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ഈ ഒരു സാഹചര്യത്തിലാണ് എസ്ഡിപിഐ യും അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് രംഗത്ത് വന്നത് എന്നാണ് എസ്ഡിപിഐ വ്യക്തമാക്കുന്നത്. ഇത്തരം ഒരു രാഷ്ട്രീയനീക്ക്പോക്ക് മധുർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ സൂർലുവിൽ ഉണ്ടായിട്ടുണ്ടെങ്കിലും കൊല്യ വാർഡിൽ അത് സംഭവിച്ചില്ല.
യുഡിഎഫ് അവരുടെ സ്ഥാനാർത്ഥിയെ ആദ്യമായി തന്നെ പ്രഖ്യാപിക്കുകയും തുടർന്ന് ബിജെപി അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ആണ് ചെയ്തത്. അതുകൊണ്ടുതന്നെ തങ്ങളും ശക്തമായ സ്ഥാനാർത്ഥിയെ നിർത്തിക്കൊണ്ട് മത്സര രംഗത്ത് സജീവമായി നിലയുറപ്പിക്കുമെന്നാണ് എസ്ഡിപിഐയുമായി ബന്ധപ്പെട്ട നൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് .ഏതായാലും എസ്ഡിപിഐ പിടിക്കുന്ന വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ നിർണായകം ആകും.
ജീവനൊടുക്കിയിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments