തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് കേരള കർണാടക അതിർത്തി പരിശോധന ശക്തമാക്കാൻകേരള പോലീസും കർണാടക പോലീസും കൂടിക്കാഴ്ച നടത്തി..
മംഗലാപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള കർണാടക സംസ്ഥാന അതിർത്തിയിലെ സുരക്ഷാ പരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മംഗലാപുരം സിറ്റി പോലീസും കാസറഗോഡ് ജില്ലാ പോലീസും മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിൽ വെച്ച് കൂടി കാഴ്ച നടത്തി. മംഗലാപുരം സിറ്റി പോലീസ് കമ്മിഷണർ ശ്രീ സുധീർ കുമാർ റെഡ്‌ഡി. സി എച്ച് ഐപിഎസ്, കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ. യതീഷ്ചന്ദ്ര ജി എച്ച് ഐപിഎസ്, കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി . വിജയ ഭരത് റെഡ്‌ഡി ഐപിഎസ്, മംഗലാപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ മിഥുൻ എച്ച് എൻ ഐപിഎസ്, കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രതിധാന റോഡുകളും ചെറു പാതകളിലും ശക്തമായ പരിശോധന ഇരു സംസ്ഥാന പോലീസും ചേർന്ന് നടത്താനും വിവിധ കേസുകളിലെ പിടികിട്ടാ പുള്ളികളെ പിടികൂടുന്നതിന് വിവരങ്ങൾ പരസ്പരം കൈമാറാനും യോഗത്തിൽ തീരുമാനമായി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments