സമൂഹത്തിൽ നൻമയ്ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു കൊപ്പൽ അബ്ദുല്ല - എം എ ലത്തീഫ്
കാസർകോട് : സമൂഹത്തിൽ നൻമയ്ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു കൊപ്പൽ അബ്ദുല്ലയെന്ന് രാഷ്ട്രീയ നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായ എം എ ലത്തീഫ് അഭിപ്രായപ്പെട്ടു. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ കാസർകോട് കൊപ്പൽ അബ്ദുല്ല സൗഹൃദ വേദി സംഘടിപ്പിച്ച കൊപ്പൽ അബ്ദുല്ലയുടെ ഒമ്പതാം ചരമവാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൻമകൾക്കായി മുന്നിട്ടിറങ്ങി. സ്വന്തം ആരോഗ്യവും കുടുംബവും മറന്ന് അശരണർക്കും പാവപ്പെട്ടവർക്കും വേണ്ടി സ്ഥാനമാനങ്ങൾക്ക് പിറകേ പോകാതെ അവരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചു. നല്ലൊരു നൻമ മനസ്സിൻ്റെ ഉടമയായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗ ത്ത് പ്രവർത്തിച്ചപ്പോഴും കൊപ്പലിൻ്റെ സൗഹൃദങ്ങൾ ജില്ലയ്ക്കപ്പുറം വളർന്നു. സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങൾ ക്കായി സാധാരണക്കാർ കയറി ചെന്ന് ഭയപ്പെട്ടിരുന്ന കാലത്ത് അവർക്കൊപ്പം നിന്ന് കൊപ്പൽ ആവശ്യങ്ങൾ നേടി കൊടുത്തു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കൗൺസിൽ അംഗമായിട്ടും സാധാരണക്കാരൻ്റെ പ്രയാസങ്ങൾക്കും വേദനകൾകൊപ്പം കൊപ്പൽ സഞ്ചരിച്ചു. സഅദിയയിലെ കൊപ്പൽ എക്സ്പ്രസ് സ്ഥാപനം അശരണർക്ക് കയറാനുള്ള ഇടമായിരുന്നു. ഏത് പാതിരാത്രി വിളിച്ചാലും കൊപ്പൽ വിളി കേൾക്കുമായിരുന്നു. കൊപ്പൽ അബ്ദുല്ല സമൂഹത്തിൽ ചെയ്ത നൻമകളും സഹായങ്ങളും സമൂഹം എന്നും ഓർക്കും. അദ്ദേഹം കൊളുത്തിവെച്ച നൻമയുടെ പ്രകാശം ഇപ്പോഴുമുണ്ടെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.
എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ടി എ ഷാഫി, ഹമീദ് കോളിയടുക്കം, അഷറഫലി ചേരങ്കൈ, ഹമീദ് ചേരങ്കൈ, നാസർ ചെർക്കളം, ഉസ്മാൻ കടവത്ത്,എരിയാൽ ഷരീഫ്, കെ എച്ച് മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടും ഭാഗം, എൻ എം അബ്ദുല്ല, യൂനുസ് തളങ്കര, ഹമീദ് ബദിയഡുക്ക പ്രസംഗിച്ചു. സി എൽ ഹമീദ് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ കൊപ്പൽ അബ്ദുല്ലയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments