Breaking News

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ പിടിയിൽ

ബദിയടുക്ക : ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ. നെക്രാജെ ബദിയടുക്ക നെല്ലിക്കട്ട സാലത്തടുക്ക സ്വദേശി ഇക്ബാൽ പി എം എന്നയാളെ ബദിയടുക്ക പോലീസാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായത്. കർണാടകയിലും കേരളത്തിൽ കാസറഗോഡ്, ബദിയടുക്ക പോലീസ് സ്റ്റേഷനുകളും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. ദക്ഷിണ കന്നഡ കാവൂർ പോലീസ് സ്റ്റേഷനിൽ 2019 ഇൽ 41.140 കിലോ കഞ്ചാവ് കടത്തിയതിനും ബദിയടുക്ക പോലീസ് സ്റ്റേഷനിൽ 2025 ഇൽ 26.100 ഗ്രാം എം ഡി എം എ കൈവശം സൂക്ഷിച്ച കേസിലും പ്രതിയാണ് ഇയാൾ.  ഇതോടെ ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 12 ആയി.

ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്ഡി ഐപിഎസ് നിർദ്ദേശപ്രകാരം കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് ൻ്റെ മേൽനോട്ടത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എ യുടെ നേതൃത്വത്തിൽ എസ് ഐ എം. സവ്യസാചി യും സംഘവും  പ്രതിയെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെട്രൽ ജയിൽ പാർപ്പിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments