Breaking News

ഭരണഘടനാ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് :  സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി ദേശീയ ഇന്ത്യൻ ഭരണഘടന ദിനം ആചരിച്ചു. ഈ ദിവസം 'സംവിധാൻ ദിവസ്' എന്നും അറിയപ്പെടുന്നു. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും  ഇത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു.  ഭരണഘടനയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും ഡോ. ബി.ആർ. അംബേദ്കറെ ഓർക്കാനും വേണ്ടിയാണ് ഈ ദിനം ആഘോഷിച്ചത്.

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെയും നേതൃത്വത്തിലാണ് ഈ ദിനം ആചരിച്ചത്.

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഹോസ്ദുർഗ് ബാറിലെ  അഡ്വക്കേറ്റ് എൻ.കെ. മനോജ് കുമാർ ഭരണഘടന ദിനം ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ ക്കുറിച്ചും, ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,  കുട്ടികളോട് സംസാരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിനി  ആസിയത്ത് സഫ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സ്കൂൾ ക്യാമ്പസിൽ പതിപ്പിച്ചു.

 പ്രിൻസിപ്പൽ അരുൺ പി.എസ്, കരിയർ മാസ്റ്ററും എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്ററുമായ  പി സമീർ സിദ്ദിഖി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, സനിത. എസ്, സി.എം. പ്രജീഷ്, അർച്ചന. കെ, അശ്വതി  തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ

കാഞ്ഞങ്ങാട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി ദേശീയ ഇന്ത്യൻ ഭരണഘടന ദിനം  ഹോസ്ദുർഗ് ബാറിലെ  അഡ്വക്കേറ്റ് എൻ.കെ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments