കേരള പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതിയിൽ അംശദായം കുടിശികയായവർക്ക് അത് അടച്ചു തീർക്കാനുള്ള അവസരം നിഷേധിച്ച് സംസ്ഥാന സർക്കാർ.
മലപ്പുറം : കേരള പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതിയിൽ അംശദായം കുടിശികയായവർക്ക് അത് അടച്ചു തീർക്കാനുള്ള അവസരം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഇത് പ്രവാസി ക്ഷേമ പദ്ധതിയിൽ ചേർന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് പെൻഷൻ നഷ്ടപ്പെടാൻ കാരണമാകും. സംസ്ഥാന സർക്കാരിന്റെ നടപടി പ്രവാസി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഉടൻ തിരുത്തണമെന്നും പ്രവാസി ലീഗ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ പദ്ധതിയിൽ അംശദായം കുടിശികയായവർക്ക് അത് അടച്ചു തീർക്കാൻ കഴിഞ്ഞ മാസംവരെ സൗകര്യമുണ്ടായിരുന്നു. ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റിൽ ഇതിനുള്ള സംവിധാനമുണ്ടായിരുന്നു. ഈ മാസം ഒന്നു മുതൽ അതു പൂർണമായി നിർത്തലാക്കിയിരിക്കുകയാണ്. കുടിശിക അടച്ചു തീർക്കാൻ കഴിയാത്തതിനാൽ, പെൻഷനുള്ള കാലാവധി പൂർത്തിയാക്കിയ പലർക്കും പെൻഷൻ വാങ്ങാനാവില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കുടിശിക അടയ്ക്കാനുള്ള സൗകര്യം നിർത്തലാക്കിയതെന്നു പ്രവാസികൾ പറയുന്നു.
കാലാവധി പൂർത്തിയായി 60 വയസ് തികയുകയോ അഞ്ചുവർഷത്തിൽ കുറയാതെ പണമടയ്ക്കുകയോ ചെയ്ത പ്രവാസികൾക്കാണ് പെൻഷൻ ലഭിക്കുന്നത്. അഞ്ചുവർഷത്തിൽ കൂടുതൽ പണമടച്ചവർക്ക് ആനുപാതികമായ പെൻഷൻ വർധനയുമുണ്ട്. 60 വയസ് പൂർത്തിയായി പെൻഷന് അർഹതയുള്ള വിദേശത്തുള്ളവർ പലരും നാട്ടിൽ വരുമ്പോഴാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം നൽകി കുടിശിക തീർത്തിരുന്നത്. ഈ സൗകര്യമാണ് ഇപ്പോൾ ബോർഡ് നിർത്തലാക്കിയിരിക്കുന്നത്.പെൻഷൻ അംശദായം കുടിശികയായവർക്ക് അടച്ചു തീർക്കാൻ സമയം നൽകി പ്രവാസികളെ സംരക്ഷിക്കാൻ ബോർഡ് അടിയന്തരമായി നടപടിയെടുക്കണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments