പടന്നയിൽ മുഴുവൻ സ്ഥാനാർഥികളെയും പിൻവലിക്കാൻ കോൺഗ്രസ് നീക്കം
പടന്ന : പടന്നയിൽ എട്ട് വാർഡുകളിലും ഉദിനൂർ ബ്ലോക്ക് ഡിവിഷനിലും നോമിനേഷൻ നൽകിയ മുഴുവൻ സ്ഥാനാർഥികളെയും നോമിനേഷൻ പിൻവലിച്ചു മത്സര രംഗത്തുനിന്നും പിന്മാറാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി അറിയുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ
പിടി വാശിയിൽ പ്രധിഷേധിച്ചാണ് ഈ തീരുമാനം.
കഴിഞ്ഞ 10 വർഷം യു.ഡി.എഫ് നേതൃത്വം നൽകിയ ഭരണസമിതിയാണ് പഞ്ചായത്ത് ഭരണം നേതൃത്വം നൽകിയത്.
ഇപ്പോൾ വാർഡ് വിഭജനത്തിലൂടെ
സി.പി.എം അധികാരത്തിൽ വരാൻ നീക്കം നടത്തുന്ന അവസരത്തിലാണ്
യു.ഡി.എഫ് മുന്നണിക്ക് തിരിച്ചടിയായി കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ഭരണസമിതിയിൽ ആർ മുസ്ലിം ലീഗ് അംഗങ്ങളും രണ്ട് കോൺഗ്രസ് അംഗങ്ങളുമാണ് മുന്നണി സംവിധാനത്തിൽ ഉണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടന്ന ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടെ കോൺഗ്രസ് കൈവശം വെച്ചു വരികയാണ്. നിയോജകമണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ എന്നിവർ മുൻകൈ എടുത്തു തൃക്കരിപ്പൂർ ലീഗ് ഓഫീസിൽ നടത്തിയ ചർച്ചയെ തുടർന്ന് നിലവിൽ ജയസാധ്യതയുള്ള
2 പഞ്ചായത്ത് സീറ്റുകൾ ഉദിനൂർ, പടന്ന വില്ലേജ്കളിലായ് കോൺഗ്രസ് പാർടിക്ക് നൽകുവാനും, നോമിനേഷൻ നൽകുമ്പോൾ 2, 11 വാർഡുകളിൽ രണ്ടും പാർട്ടികളും നോമിനേഷൻ നൽകുവാനും പത്രിക പിൻവലിക്കുന്നതിനു മുമ്പ് ഇരു പാർട്ടികളും ധാരണയിൽ പരസ്പരം പത്രിക പിൻവലിച്ചു ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനും ധാരണയായിരുന്നു.
ഈ തീരുമാനം അട്ടിമറിച്ചു പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.പി. മുത്തലിബ് വാർഡ് 13 ലും മൂന്നാം വാർഡിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ രതീബ് എന്നിവർ നോമിനേഷൻ സമർപ്പിച്ചതോടെ മണ്ഡലം ധാരണ ലംഘിക്കുകയും ചെയ്തു. നാല് തവണ പടന്ന വില്ലേജിൽ ജനപ്രതിനിധി ഉണ്ടായിരുന്ന കോൺഗ്രസിന് സീറ്റ് കിട്ടാതിരുന്നാൽ പിടിച്ച് നിൽക്കാനാവില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്
പകരം ഉദിനൂർ വില്ലേജിലെ കോൺഗ്രസ് സീറ്റ് വിട്ട് കൊടുക്കുവാൻ തയ്യാറായിട്ടും
പരിഹാരമായില്ല .
കോൺഗ്രസ് സ്ഥാനാർഥികളെ പിൻവലിച്ചാൽ സി.പി. എം എതിരില്ലാതെ പല സിറ്റുകളിലും തെരെഞ്ഞെടുക്കപ്പെടും അങ്ങിനെ വന്നാൽ ജില്ലയിൽ തന്നെ യു.ഡി. എഫിന് ദോശകരമായി ബാധിക്കും. ആദ്യമായി 12 സീറ്റിൽ മത്സരിക്കുന്ന ബി.ജെ. പി ക്കും ഈ തീരുമാനം ഗുണ പ്രദമാവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കോണ്ഗ്രസിന്റെ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതും ഏറെ ചർച്ചയാവും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments