മുനമ്പത്ത് വഖ്ഫ് ഭൂമിയിൽ കരമടക്കാനുള്ള കോടതി അനുമതി പ്രതിഷേധാർഹം
കൊച്ചി : മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ ഭൂനികുതി സ്വീകരിക്കാനുള്ള ഇടക്കാല കോടതി അനുമതി അത്യന്തം പ്രതിഷേധാർഹവും വഖ്ഫ് നിയമത്തിന് വിരുദ്ധവുമാണ്. വഖ്ഫ് ബോർഡ് രേഖകളും, മുൻകാല കോടതി വിധികളും, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും വ്യക്തമാക്കുന്നത് മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖ്ഫ് സ്വത്താണ് എന്നതാണ്.
ഈ വഖ്ഫ് ഭൂമിയുടെ വലിയൊരുഭാഗം ബാറുകളും, റിസോർട്ടുകളും, മറ്റ് വാണിജ്യ സ്ഥാപനങ്ങളും വർഷങ്ങളായി അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം കോടതി പരിഗണിച്ചില്ല. ഇത്തരത്തിലുള്ള വാണിജ്യ കയ്യേറ്റങ്ങൾ നിലനിൽക്കെ വഖ്ഫ് ഭൂമിയിൽ കരമടക്കാൻ അനുവദിക്കുന്നത് കയ്യേറ്റത്തെ നിയമവൽക്കരിക്കാൻ വഴിയൊരുക്കുന്നതും, വഖ്ഫ് സ്വത്തിന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുന്നതുമായ
ഒരു തെറ്റായ നടപടിയാണ്.
മുനമ്പത്ത് 610 കുടുംബങ്ങൾ താമസിക്കുന്നു എന്നത് യാഥാർത്ഥ്യവിരുദ്ധമാണ്. പ്രദേശത്ത് 200 ൽ താഴെ കുടുംബങ്ങൾ മാത്രമാണുള്ളത്. വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് വാണിജ്യ കയ്യേറ്റങ്ങൾ മറയ്ക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്.
കോടതിയുടെ ഈ ഇടക്കാല വിധി, വഖ്ഫ് സ്വത്തുകളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മറ്റു കേസുകളെയും ദോഷകരമായി ബാധിക്കും. അതിനാൽ, ഈ തീരുമാനത്തിനെതിരെ കേരള വഖ്ഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കണം. വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാർ തയാറാകണം.
ടി. എ. മുജീബ് റഹ്മാൻ
കൺവീനർ
മുനമ്പം വഖ്ഫ് സംരക്ഷണ സമിതി
ഫോൺ: 98460 92782

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments