അനധികൃത ജി.എസ്.ടി.പരിശോധന അവസാനിപ്പിക്കണം. ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ.
ജി എസ് ടി റെയ്ഡുകളും, പോലീസ് റിക്കവറിയും കൊണ്ടു പൊറുതിമുട്ടിയ സ്വർണ്ണ വ്യാപാര മേഖല അരക്ഷിതാവസ്ഥയിൽ ആണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ* *തിരൂർ ഏരിയ ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആശങ്ക പ്രകടിപ്പിച്ചു'
സ്വർണ്ണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും ,നികുതി വരുമാനവും വെളിപ്പെടുത്താതെ നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിഗമനം സ്വർണ്ണ വ്യാപാരികളെ നികുതിവെട്ടിപ്പ്കാരായി ചിത്രീകരിക്കപ്പെടുന്നതായി യോഗം ആശങ്ക പ്രകടിപ്പിച്ചു*.
*പോലീസ് മോഷണ സ്വർണം റിക്കവറി നടത്തുന്നത് പരമ്പരാഗത വ്യാപാര മേഖലയിൽ നിന്ന് മാത്രമാണ്*. *എടുക്കാത്ത സ്വർണത്തിന്റെ പേരിൽ അനാവശ്യമായി പോലീസ് സ്റ്റേഷനുകളിൽ ബന്ദിയാക്കി റിക്കവറി നടത്തുന്നു*. *എന്നാൽ പഴയ സ്വർണവും, മോഷണ സ്വർണവും കൂടുതൽ പോകുന്ന അനധികൃത മേഖലയെ പോലീസ് തിരയുന്നില്ല.
മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പഴയ സ്വർണം എടുക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പർ നൽകി പോസ്റ്ററുകൾ പതിച്ചു അനധികൃത മേഖല തഴച്ചു വളരുകയാണ്*. *ഇവരെ അമര്‍ച്ച ചെയ്യുവാൻ യാതൊരു നടപടിയും സർക്കാർ.
സ്വീകരിക്കുന്നില്ലെന്നും, അനാവശ്യമായ ജി.എസ്.ടി.പരിശോധന സ്വർണ്ണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൾ അസീസ് ഏർബാദ് യോഗം ഉദ്ഘാടനം ചൈയ്തു.എം. മുസ്തഫ അദ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള ആദരവും, ഉപഹാരവും തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി.എ. ബാവ വിതരണം ചൈയ്തു*.സംസ്ഥാന വർക്കിംങ്ങ് പ്രസിഡണ്ട് പി.കെ.അയമു ഹാജി മുഖ്യ പ്രഭാഷണം നടത്തി.
സമദ് പ്ലസൻ്റ്, സി.എച്ച് ഇസ്മായിൽ, അഹമ്മദ് പൂവിൽ, കെ.ടി.അക്ബർ, നൗഷാദ് കളപ്പാടൻ*, *ഹൈറ സലാം, പി.ആർ പ്രേമൻ, എം.സി.റഹീം.എം സി.ആരിഫ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.മുസ്തഫ (പ്രസിഡണ്ട്) അഹമ്മദ് പൂവിൽ (ജനറൽ സെക്രട്ടറി) വെള്ളത്തൂർ അസീസ് (ട്രഷറർ) ടി.വി.നി ഗിൽ ( യൂത്ത് വിംങ്ങ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments