ലേബർ കോഡുകൾക്കെതിരെ അണിചേരുക: കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം : തൊഴിലാളി അവകാശങ്ങൾ അടിച്ചമർത്തുന്ന ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. രാജ്യത്തെ കോടിക്കണക്കായ തൊഴിലാളികൾ ഉയർത്തിയ കടുത്ത പ്രതിഷേധവും ആശങ്കയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ മൂല്യങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണ്. തൊഴിലാളി അവകാശങ്ങൾക്കു മൂക്കുകയറിടുന്നതിനു പുറമെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്ന ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന എതിർപ്പ് അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിന് ഏഴു പതിറ്റാണ്ടായി നിലനിന്ന വർക്കിങ് ജേർണലിസ്റ്റ് ആക്ട് അടക്കം ഇല്ലാതാക്കിയാണ് കേന്ദ്രം ലേബർ കോഡുകൾ നടപ്പാക്കുന്നതെന്നത് മാധ്യമ മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി ഏറെ വലുതാണ്. ഇലക്ട്രോണിക്, ഡിജിറ്റൽ മേഖലകളിലെ മാധ്യമ പ്രവർത്തകരെയും വർക്കിങ് ജേർണലിസ്റ്റ് ആക്ടിന്‍റെ പരിധിയിൽ ഉൾപ്പെടുത്താൻ കാലങ്ങളായി തുടരുന്ന സമ്മർദം അവഗണിച്ചാണ് കേന്ദ്രം വർക്കിങ് ജേർണലിസ്റ്റ് ആക്ട് തന്നെ ഇല്ലാതാക്കിയിരിക്കുന്നത്. ലേബർ കോഡുകൾക്കെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. അവകാശ സംരക്ഷണത്തിനായി രാജ്യത്തെ മുഴുവൻ മാധ്യമ പ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കേന്ദ്ര തൊഴിലാളി സംഘടനകൾ ഈ വിഷയത്തിൽ നടത്തുന്ന എല്ലാ പോരാട്ടങ്ങളോടും കേരള പത്രപ്രവർത്തക യൂണിയൻ ഐക്യപ്പെടുന്നതായും പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments