മരണത്തെക്കുറിച്ച് ഫെയ്‌സ്‌ബുക്കിൽ എഴുതി;*മഞ്ചേരിയിലെ പ്രമുഖ സാഹിത്യകാരൻ കുഴഞ്ഞുവീണ് മരിച്ചു*
മഞ്ചേരി : ഹാർട്ട് അറ്റാക്ക് വന്നാൽ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ തട്ടിപ്പോവും. സ്‌ട്രോക്ക് വന്ന് കിടന്നുപോയാൽ തനിച്ച് കക്കൂസിൽ പോവാൻ കഴിയില്ല. മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും, എന്ന ഹൃദയഭേദകമായ വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ഈ ലോകത്തോട് വിടപറയുമ്പോൾ, ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ആ കുറിപ്പ് സുഹൃത്തുക്കൾക്ക് വായിച്ചു തീർക്കാനാവില്ല.
മരണത്തെ മുഖാമുഖം കണ്ട ഹൃദയാഘാതത്തെക്കുറിച്ചുള്ള അനുഭവം രണ്ട് ദിവസം മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനും സാഹിത്യകാരനുമായ ടി.പി. രാമചന്ദ്രന്റെ (65) വിയോഗം നാടിനാകെ നൊമ്പരമായി. മഞ്ചേരി വെള്ളാരങ്ങൽ ലക്ഷ്മിയിൽ താമസിച്ചിരുന്ന അദ്ദേഹം കച്ചേരിപ്പടിയിലെ വക്കീൽ ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സഹപ്രവർത്തകരും സമീപത്തുള്ളവരും ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'ചേറുമ്ബ് അംശം ദേശം', 'അധികാരി' എന്നീ നോവലുകളുടെ രചയിതാവാണ്. 45 വർഷം മുൻപ് അഭിഭാഷക ക്ലാർക്കായി ജോലിക്ക് മഞ്ചേരിയിൽ എത്തുകയും പിന്നീട് കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
'ചേറുമ്ബ് അംശം ദേശം' നോവലിന് കോഴിക്കോട് ബാർ അസോസിയേഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2002-ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ. പ്രസിഡന്റിനുള്ള സംസ്ഥാന സർക്കാർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വായപ്പാറപ്പടി ജി.എൽ.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റായിരുന്നു അദ്ദേഹം. സഹൃദയയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള സംസ്ഥാനതല സാഹിത്യക്യാമ്പ്, മഴനിലാവ് സാംസ്കാരിക സംഗമം എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നത് ടി.പി. രാമചന്ദ്രനായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments