Breaking News

പൂക്കളത്തൂരിൽ ഒരു വയസ്സുള്ള കുട്ടി മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു.

മഞ്ചേരി : കിഴിശ്ശേരി പൂക്കളത്തൂരിൽ ഒരു വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പുല്പറ്റ പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് ദാരുണമായി മരണപ്പെട്ടത്.

ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചത്. ​ഇന്ന് വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.

കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് മനസ്സിലാക്കിയത്.

ഉടൻതന്നെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments