ആർ.ടി.ഒ. ഓഫീസുകളിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് വിതരണം നിലച്ചു;
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് (ആർ.ടി.ഒ.) ഓഫീസുകളിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് (ഐ.ഡി.പി.) നൽകുന്നത് നിർത്തിവച്ചതോടെ വിദേശത്തേക്ക് പോകുന്ന നൂറുകണക്കിന് അപേക്ഷകർ പ്രതിസന്ധിയിലായി. ഐ.ഡി.പി.ക്ക് ഉപയോഗിക്കുന്ന പ്രത്യേക പേപ്പർ (ഫോം) ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് ഔദ്യോഗിക വിശദീകരണം.
തിരുവനന്തപുരത്തുനിന്നാണ് എല്ലാ ആർ.ടി.ഒ. ഓഫീസുകളിലേക്കും ഐ.ഡി.പി. പേപ്പർ വിതരണം ചെയ്യുന്നത്. ഇതിന്റെ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം.ഓരോ ജില്ലയിലും നൂറിലേറെ അപേക്ഷകളാണ് ഇതിനോടകം കെട്ടിക്കിടക്കുന്നത്. എന്നാൽ, അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
ഇന്ത്യൻ ലൈസൻസുള്ളവർക്ക് വിദേശത്ത് താൽക്കാലികമായി വാഹനമോടിക്കാൻ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഐ.ഡി.പി. മൂന്നുമാസം മുതൽ ഒരു വർഷംവരെ ഇതിന് നിയമസാധുത നൽകുന്ന രാജ്യങ്ങളുണ്ട്. ഈ കാലയളവിനുള്ളിൽ അവിടത്തെ ലൈസൻസ് എടുത്താൽ മതിയാകും.
ഡ്രൈവിങ് ലൈസൻസുള്ളവർ സ്വന്തം ജില്ലയിലെ ആർ.ടി.ഒ. ഓഫീസിലാണ് 1500 രൂപ ഫീസ് അടച്ച് ഐ.ഡി.പി.ക്ക് അപേക്ഷ നൽകേണ്ടത്. നേരത്തെ ഒരു ദിവസത്തിനുള്ളിൽ ഐ.ഡി.പി. നൽകുന്നതായിരുന്നു പതിവ്. ഇതാണ് ഒരു മാസത്തിലേറെയായി കെട്ടിക്കിടക്കുന്നത്.
ഐ.ഡി.പി. വൈകുന്നത് വിദേശത്ത് പഠനത്തിനു പോകുന്ന വിദ്യാർഥികളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാറുണ്ട്. ഓൺലൈൻ ഷോപ്പിങ് കമ്പനികളുടെ വിതരണക്കാരായി ജോലി നേടുന്നതിന് ആദ്യം ഹാജരാക്കേണ്ട രേഖകളിലൊന്ന് ഡ്രൈവിങ് ലൈസൻസാണ്. ഐ.ഡി.പി. വൈകുന്നത് വിദ്യാർഥികളുടെ തൊഴിൽ സാധ്യതകൾക്ക് തടസ്സമുണ്ടാക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments