Breaking News

20.753 ലക്ഷം വോട്ടർമാരെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് ബി.എല്‍.ഒമാരുടെ റിപ്പോർട്ട്:

എസ്.ഐ.ആർ ആദ്യഘട്ടം പുരോഗമിക്കേ, 20.753 ലക്ഷം വോട്ടർമാരെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് ബി.എല്‍.ഒമാരുടെ റിപ്പോർട്ട്:

ഇത് ഇനിയും വർദ്ധിച്ചേക്കാമെന്ന് ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ രാഷ്ട്രീയപ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു.

ഒഴിവാക്കപ്പെടുന്നവരില്‍ 6.11ലക്ഷം പേർ മരിച്ചുപോയവരാണ്. 7.39 ലക്ഷം പേർ താമസം മാറിപ്പോയി. 5.66 ലക്ഷം പേരെ കണ്ടെത്താനായില്ല. 1.12 ലക്ഷം പേർ ഇരട്ടിപ്പാണ്. 0.45ലക്ഷം പേർ എസ്.ഐ.ആറുമായി സഹകരിക്കാത്തവരും.

റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഡിസംബർ 18വരെ ഫോം സ്വീകരിക്കും. കരട് വോട്ടർപട്ടിക പുറത്തിറക്കുന്ന തീയതി ഡിംസബർ 23 ആയും നീട്ടി. രണ്ടാഴ്ചയിലേറെ സമയമാണ് കൂടുതലായി കിട്ടിയത്. 11ന് തദ്ദേശ വോട്ടെടുപ്പ് കഴിയും. അതിനുശേഷം രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ബി.എല്‍.എമാരുടെ പിന്തുണ ഖേല്‍ക്കർ അഭ്യർത്ഥിച്ചു.

തെളിവെടുപ്പുകള്‍ നടത്തി ഒഴിവാക്കപ്പെടേണ്ടവരുടെ കാര്യത്തില്‍ വ്യക്തതവരുത്താനാണിത്. നിലവില്‍ ഒരു ബൂത്തില്‍ 1200 വോട്ടർമാരുണ്ട്. ഇവരില്‍ 50- 60വോട്ടർമാർ ഒഴിവാക്കപ്പെടാനിടയുള്ളത്. ബൂത്ത് തലത്തില്‍ തെളിവെടുപ്പ് നടത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്.
കരട് വോട്ടർപട്ടികയ്ക്കെതിരെ അപ്പീലുകള്‍ ഇ.ആർ.ഒമാർക്കും ജില്ലാകളക്ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും സമർപ്പിക്കാം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments